
റിയാദ്: കേരള എഞ്ചിനീയര്‍സ് ഫോറം (കെഇഎഫ്) ‘എഞ്ചിനീയേഴ്‌സ് ടു സെയില്‍സ് പ്രൊ’ ശില്പശാല സംഘടിപ്പിച്ചു. ടെക്‌നിക്കല്‍ പ്രൊഫഷണലുകള്‍ക്ക് സെയില്‍സ് കഴിവുകള്‍ വികസിപ്പിക്കുന്നതിനായിരുന്നു പരിശീലനം.
സെക്രട്ടറി ഹഫീസ് ബിന്‍ കാസിം പരിപാടി ഉദ്ഘാടനം ചെയ്തു.

സര്‍ട്ടിഫൈഡ് പ്രോഫിറ്റ് സ്ട്രാറ്റജിസ്റ്റ് സുഹാസ് ചെപ്പാലി നേതൃത്വം നല്‍കി. ‘സൈലന്റ് പിച്ച്’ എന്ന ആശയം ഒരു റോള്‍പ്ലേ അവതരിപ്പിച്ചാണ് സെഷന്‍ ആരംഭിച്ചത്.

സെയില്‍സ് പരാജയങ്ങളുടെ കാരണങ്ങള്‍, പഴയതും പുതിയതുമായ സെയില്‍സ് രീതികളുടെ താരതമ്യം എന്നിവ വിശദീകരിച്ചു. പങ്കാളികള്‍ക്കായി ക്ലെയ്ന്റ് ഇന്ററാക്ഷന്‍, ഒബ്ജക്ഷന്‍ ഹാന്‍ഡ്‌ലിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനവും നല്‍കി. അമീര്‍ ഖാന്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ടെക്‌നിക്കല്‍ കണ്‍വീനര്‍ സുബിന്‍ റോഷന്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.