
റിയാദ്: മാനവികതയുടെ മഹനീയ മാതൃകയാണ് പ്രവാസ ലോകത്ത് കെഎംസിസിയെ വ്യതിരിക്തമാക്കുന്നതെന്ന് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ. ആലപ്പുഴ ജില്ലയിലെ റിയാദില്‍ പ്രവാസികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചയ്യുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത സേവനം സമര്‍പ്പിച്ച കെഎംസിസിയുടെ ചരിത്രം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ജാതി, മത, രാഷ്ട്രീയ വ്യത്യാസ മില്ലാതെ സഹായിക്കുന്ന മറ്റൊരു സംഘടനയെ പ്രവാസ ലോകത്ത് കാണാന്‍ കഴിയില്ല. കെഎംസിസിയുടെ കുടുംബ സുരക്ഷാ പദ്ധതി ഉള്‍പ്പെടെ പ്രവാസികള്‍ക്കു സമാശ്വാസം പകരുന്ന പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കു പ്രതീക്ഷയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ കരുതലോടെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കു കരുത്തു പകരാന്‍ ഒരുമിച്ചുകൂടിയ ദക്ഷിണ കേരളത്തിലെ ലീഗ് അനുഭാവികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പികെ ഷാജി അധ്യക്ഷത വഹിച്ചു. കെഎംസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി രൂപീകരണവും നടന്നു.

കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ യുപി മുസ്തഫ, വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, ടവെസ് പ്രസിഡന്റ് റഫീക്ക് മഞ്ചേരി, ജുബൈല്‍ പ്രസിഡന്റ് എആര്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി ഷാഫി തുവ്വൂര്‍ സ്വാഗതവും ഹാരിസ് താമരകുളം നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.