
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഭരണ നേതൃത്വത്തിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും വാക്‌സിന്‍ സ്വീകരിച്ചു. ഇതോടെ ആരോഗ്യ മന്ത്രാലയം നത്തെുന്ന വാക്‌സിന്‍ വിതരണ ക്യാമ്പയിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സല്‍മാന്‍ രാജാവ് നിയോം സിറ്റിയിലാണ് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. രാജ്യത്ത് ഒന്നര ലക്ഷത്തിലധികം ആളുകള്‍ മൂന്നാഴ്ചക്കിടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കഴിഞ്ഞ ദിവസം വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, ഹൈ റിസ്‌ക് വിഭാഗത്തിലുളളവര്‍, 60 വയസില്‍ കൂടുതല്‍ പ്രായമുളളവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ആണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. രണ്ടാമത്തെ ഡോസും മന്ത്രി സ്വീകരിച്ചിരുന്നു. പുതിയ വാക്‌സിന്‍ എന്ന നിലയില്‍ ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ പത്തു ലക്ഷത്തിലധികം ആളുകള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹത്തി ആപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത മാസത്തോടെ 10 ലക്ഷം ഡോസ് വാക്‌സിന്‍ സൗദിയിലെത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
