ഇശല്‍ വിരുന്നും ഈദ് ഫെസ്റ്റും ഒരുക്കി അല്‍ ഖര്‍ജ് കെഎംസി

അല്‍ ഖര്‍ജ്: ത്യാഗത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും സ്മരണ പുതുക്കി അല്‍ ഖര്‍ജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബലി പെരുന്നാള്‍ ആഘോഷിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച വൈജ്ഞാനിക മത്സരങ്ങള്‍, ഇശല്‍ മേള എന്നിവയും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനത്തില്‍ എന്‍.കെ.എം.കുട്ടി ചേളാരി അധ്യക്ഷത വഹിച്ചു. മുഹമ്മദാലി പാങ് ഉത്ഘാടനം ചെയ്തു. സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ത്യാഗവും അനുകമ്പയും സ്‌നേഹവും സാഹോദര്യവുമാണ് കെഎംസിസിയുടെ പ്രത്യയശാസ്ത്രം. ബഹുസ്വരതയുടെ ഈറ്റില്ലമായ ഇന്ത്യയില്‍ ഏക സിവില്‍ കോഡ് പോലുള്ള നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇത് ന്യൂനപക്ഷത്തിനെതിരും ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതുമാണ്. വിവിധ മത ഗോത്രാചാരങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ എല്ലാ വിഭാഗം ആളുകളെയും ബാധിക്കുന്ന നിയമം അനുഗുണമല്ല. അതുകൊണ്ട്തന്നെ ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ അണിനിരക്കണമെന്ന് സത്താര്‍ താമരത്തു പറഞ്ഞു.

അബ്ദുല്‍ റഹ്മാന്‍ പറപ്പൂര്‍, സാജിദ് ഉളിയില്‍, സകീര്‍ പറമ്പത്തു, ഷറഫ് ചേളാരി, ഷാഹിദ് തങ്ങള്‍, ശിഹാബ് പുഴക്കാട്ടിരി, ഷാഫി പറമ്പന്‍, നൂറുദിന്‍ കളിയാട്ടമുക്ക്, അലിപാറയില്‍, എന്നിവര്‍ പ്രസംഗിച്ചു.

ഷാഫി മുസ്‌ലിയാര്‍ ആതവനാട്(എസ്‌ഐസി), ഷെബി അബ്ദുല്‍ സലാം(കേളി), ജാഫര്‍ ചെറ്റാലി (ഡബ്ലിയുഎംഎഫ് ), അയൂബ് ഖാന്‍ (പിഎസ് വി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷബീബ് കൊണ്ടോട്ടി സ്വാഗതവും മുഹമ്മദ് പുന്നക്കാട് നന്ദിയും രേഖപ്പെടുത്തി.

ഇക്ബാല്‍ അരീക്കാടന്‍, സലിം മാണിതൊടി, ഫസല്‍ ബീമാപ്പള്ളി, കോയ താനൂര്‍, മുസ്തഫ ചേളാരി, ബഷീര്‍ കെ.എം, ഫൗസാദ് ലാക്കല്‍, റസാഖ് മാവൂര്‍, റിയാസ് വള്ളക്കടവ്, ഫൈസല്‍ ചെമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി. ഹംസ ഡാനിഷ്, ഇസ്മായില്‍ കരിപ്പൂര്‍, നാസര്‍ ചാവക്കാട്, അമീര്‍ ഒതുക്കുങ്ങല്‍, ഷഫീഖ് ചെറുമുക്ക്, മജീദ് കോട്ടക്കല്‍, നസീര്‍ കോഴിക്കോട്, മുഖ്താര്‍ അലി,അഹമ്മദ് കരുനാഗപ്പള്ളി, ഹമീദ് പാടൂര്‍, നൗഷാദ് കല്യാണ്‍ തൊടി, റഷീദ് ഫൈസി, റഹീം പാപ്പിനിശ്ശേരി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു.

 

Leave a Reply