നജ്‌റാന്‍: ഈദ് പൊലിവ്-2023 സീസണ്‍-2 സമാപിച്ചു. നജ്‌റാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി
വാദി റോഡ് ഖാലിദിയ്യ അല്‍ ജൂദി റിസോര്‍ട്ടില്‍ നടത്തിയ പരിപാടിയില്‍ സെക്രട്ടറി അബ്ദുല്‍സലീം ഉപ്പള അധ്യക്ഷതവഹിച്ചു. കണ്‍വെന്‍ഷന്‍ നജ്‌റാന്‍ കെഎംസിസി പ്രസിഡന്റ് അബ്ദുസ്സലാം പൂളപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജബ്ബാര്‍ പനങ്ങാങ്ങര, നിസാര്‍ ഫൈസി, കരീം കോഴിക്കോട്, ഷറഫുദ്ദീന്‍ ചാവക്കാട് എന്നിവര്‍ പ്രസംഗിച്ചു.
കുടുംബ സംഗമവും കെഎംസിസി പ്രവര്‍ത്തകരുടെ കലാ പരിപാടികളും അരങ്ങേറി. പെരുന്നാള്‍ പൊലിവ് സീസണ്‍-2 മികച്ച രീതിയില്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കിയ ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍, ബഷീര്‍ കരിങ്കല്ലത്താണി, ഉസ്മാന്‍ കാളികാവ്, അബ്ദുറസാക്ക് ഹംസ, മൊയ്തീന്‍ പടപ്പറമ്പ്, ജാബിര്‍ ആരാമ്പ്രം, സൈനുദ്ദീന്‍ മഞ്ചേശ്വരം എന്നിവര്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. പ്രത്യേക പുരസ്‌ക്കാരത്തിന് സമീറ കരീം, ബാസിദ അന്‍വര്‍ എന്നിവര്‍ അര്‍ഹരായി. ജാബിര്‍ ആരാമ്പ്രം സ്വാഗതവും നസീര്‍ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.