റിയാദ്: പ്ലസ് ടൂ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച ഹുദ അബ്ദുല്‍ നാസറിനെ റിയാദ് കോഴിക്കോട് സിറ്റി കെ എം സി സി ആദരിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണ് ഹുദ നേടിയത്. 91 ശതമാനം മാര്‍ക്കോടെയാണ് വിജയം. കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ നാസര്‍ മാങ്കാവിന്റേയും വനിത വിംഗ് വൈസ് പ്രസിഡന്റ് അസ്ബീന അബ്ദുല്‍ നാസറിന്റെയും മകളാണ്.
പ്രസിഡന്റ് സി പി സൈദു മീഞ്ചന്ത അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉപഹാരം സമ്മാനിച്ചു. കോഴിക്കോട് ജില്ല കെ എം സി സി പ്രസിഡന്റ് അഷ്‌റഫ് അച്ചൂര്‍ അനുമോദന സംഗമം ഉദ്ഘാടനം ചെയ്തു. എസ് വി അര്‍ശുല്‍ അഹമ്മദ്, നാസര്‍ മാങ്കാവ്, എം എം റംസി, അസ്ബീന അബ്ദുല്‍ നാസര്‍, ശരീഫ് പയ്യാനക്കല്‍, ഉമ്മര്‍ മീഞ്ചന്ത, ഇബ്രാഹിം കായലം, ഉമ്മര്‍ പന്നിയങ്കര, അസ്‌ലം കിണാശേരി സംബന്ധിച്ചു. സെക്രട്ടറി ഹനാന്‍ ബിന്‍ ഫൈസല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് വി പി ശുക്കൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.