റിയാദ്: സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ നാടണഞ്ഞു. കൊച്ചി സ്വദേശി ഗീനാഥ്, വിജയവാഡ സ്വദേശി ഖാദര്‍ എന്നിവര്‍ക്ക് റിയാദ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തകരാണ് തുണയായത്.
രണ്ടു വഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഖാദറിന് മാനസികാരോഗ്യം പ്രതിസന്ധി സൃഷ്ടിച്ചു. കൊവിഡ് ബാധ വര്‍ധിച്ചതോടെ സഹായത്തിന് ആരും ഇല്ലാതായി. ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ വനിതാ സാമൂഹിക പ്രവര്‍ത്തക ആനി സാമുവലിനെ വിവരം അറിയിക്കുകയായിരുന്നു. അവരാണ് റിയാദ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായം തേടിയത്.
സ്‌പോണ്‍സറുടെ സഹായത്തോടെ ഖാദറിനെ നാട്ടിലെത്തിക്കുവാന്‍ എംബസി മുഖേന നടപടി സ്വീകരിച്ചു. യാത്രടിക്കറ്റും ആനുകൂല്യങ്ങളും സ്‌പോണ്‍സര്‍ നല്‍കി.
കൊച്ചി സ്വദേശി ഗീനാഥ് റിയാദിലെ ലേബര്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കൊവിഡിനെ തുടന്നന്ന് തൊഴില്‍ നഷ്ട്ടപെട്ടു. ഭക്ഷണത്തിന് പോലും പ്രയാസം അനുഭപ്പെട്ടു. ഹാരിസ് ബാബു വിഷയം ഹെല്‍പ്പ് ഡെസ്‌ക്കില്‍ അറിയിക്കുകയായിരുന്നു. ഭക്ഷണവും മടക്ക യാത്രക്കുളള സഹായവും ചെയ്തു. ഖാദറിനെ ദമ്മാം വിജയവാദ ഫ്‌ളൈറ്റിലും ഗീനാഥിനെ ദമ്മാം തിരുവനന്തപുരം ഫ്‌ളൈറ്റിലുമാണ് യാത്രയാക്കിയത്. മുജീബ് കായംകുളം, ഷൈജു നിലമ്പുര്‍ എന്നിവരാണ് ഇവരെ റിയാദില്‍ നിന്ന് ദമ്മാം എയര്‍പ്പൊട്ടില്‍ എത്തിച്ചത്.
കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഭക്ഷണം, മരുന്ന് എന്നിവ വിതരണം ചെയ്തതിനു പുറമെ ചികിത്സ ആവശ്യമുളളവരെ ആശുപത്രിയിലെത്തിച്ചത് ഉള്‍പ്പെടെ മികച്ച പ്രവര്‍ത്തനങ്ങള്‍ റിയാദ് പൊതുസമൂഹത്തിന് മാതൃകയാവുകയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.