
റിയാദ്: മാപ്പിളപ്പാട്ടിന്റെ തനതു സംഗീതം മാറ്റുരച്ച റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ വേറിട്ട അനുഭവമായി. കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കൈസെന്‍’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ അനസ് മാണിയൂര്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മുഹ്‌സിന്‍ ബേപ്പൂരും മൂന്നാം സ്ഥാനം ഷഹാമ ഉനൈസും നേടി. പരിപാടി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.

ആദ്യ റൗണ്ടില്‍ മത്സരിച്ച പത്ത് പേരില്‍ നിന്നു അഞ്ചു മത്സരാര്‍ത്ഥികള്‍ രണ്ടാം റൗണ്ടില്‍ പവേശിച്ചു. ഇതില്‍ നിന്ന് മൂന്നു പേര് മത്സരിച്ച അന്തിമ റൗണ്ടില്‍ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്.

ഒന്നാം സ്ഥാനം നേടിയ അനസ് മാണിയൂരിന് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ചറിയും രണ്ടാം സ്ഥാനം നേടിയ മുഹ്‌സിന് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരിയും മൂന്നാം സ്ഥാനം നേടിയ ഷഹാമ ഉനൈസിന് ജില്ലാ ട്രഷറര്‍ ഇസ്മായില്‍ കാരോളവും പ്രശംസാ ഫലകം സമ്മാനിച്ചു. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് വിധികര്‍ത്താക്കളായ ഫൈസല്‍ എളേറ്റില്‍, ബെന്‍സീറ റഷീദ്, ഷുക്കൂര്‍ ഉടുമ്പുംതല എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ചറി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി സ്വാഗതവും ജില്ലാ ട്രഷറര്‍ ഇസ്മായില്‍ കാരോളം നന്ദിയും പറഞ്ഞു. സൗദി കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ഉസ്മാന്‍ അലി പാലത്തിങ്കല്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്‌റഫ് വെള്ളെപ്പാടം,

സെക്രട്ടറി ഷംസു പെരുമ്പട്ട, വനിതാ വിങ് പ്രസിഡന്റ് റഹ്മത് അഷ്‌റഫ്, ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അസീസ് അട്ക്ക, സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം മുജീബ് ഉപ്പട, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഹിബ അബ്ദുല്‍സലാം അവതാരക ആയിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.