റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് സൗദി നാഷണല്‍ കമ്മിറ്റി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതി അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. ഏഴു വര്‍ഷമായി പ്രവാസി കുടുംബങ്ങള്‍ക്ക് തുണയയായ സാമൂഹ്യ സുരക്ഷ പദ്ധതിയുടെ അംഗത്വ ക്യാമ്പയിന്‍ കാലയളവില്‍ കൂടുതല്‍ പ്രവാസി കുടുംബിനികളെ ചേര്‍ക്കാനും യോഗം തീരുമാനിച്ചു.ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉത്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് സല്‍വ സുല്‍ഫീക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടബോട്ട് പ്രസംഗിച്ചു. ഷാഫി മാസ്റ്റര്‍ ചിറ്റത്തുപ്പാറ മുഖ്യ പ്രഭാഷണം നടത്തി.
സുമയ്യ ഖാലിദ്, കദീജ അഷ്‌റഫ്, രഹ്‌ന ഷൗക്ക്, അഫീല നജ്മുദ്ധീന്‍, ഷാബിറ അഷ്‌റഫ്, ഫാരിസ വെങ്കിട്ട, സുലൈഖ ഷൗക്കത്തലി, ഹബീബ സഫീര്‍, നുസൈബ ഷറഫ്, ശരീഫ സിദീഖ് പ്രസംഗിച്ചു. ഡോ നജ്‌ല ഹബീബ് സ്വാഗതവും ശരീഫ നജ്മുദ്ധീന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.