
റിയാദ്: കെഎംസിസി ദേശീയ സമിതി സാമൂഹിക സുരക്ഷ പദ്ധതി പ്രചാരണവും അംഗത്വ വിതരണ ക്യാമ്പയിനും നടന്നു. ഇതിന്റെ ഭാസമായി റിയാദ് തരൂര്‍ മണ്ഡലം കമ്മിറ്റി ബത്ഹ അപ്പൊളോ ഡിമോറ ഹോട്ടലില്‍ കണ്‍വെന്‍ഷന്‍ നടന്നു.
പ്രവാസ ലോകത്ത് അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണങ്ങള്‍, രോഗങ്ങള്‍ എന്നിവയെ തുടര്‍ന്ന് കുടുംബത്തിന് ഉണ്ടാകുന്ന പ്രതിസന്ധിക്കു സഹായകമാണ് സുരക്ഷാ പദ്ധതി. ഏഴു വര്‍ഷമായി വിജയകരമായി നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്.

കാമ്പയിന്റെ ഉദ്ഘടനം പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് മുത്തുകുട്ടി തരൂര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഷാജഹാനെ പദ്ധതിയില്‍ അംഗത്വം ചേര്‍ത്ത് നിര്‍വഹിച്ചു. തരൂര്‍ മണ്ഡലം പ്രസിഡന്റ് ഉവൈസ് അധ്യക്ഷത വഹിച്ചു.
ഖസിം സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍, ഫൈസല്‍ ആലത്തൂരിനെ കണ്‍വെന്‍ഷനില്‍ ആദരിച്ചു. ഉസ്മാന്‍ അലി പലത്തിങ്ങല്‍, റഫീഖ്, ഹനീഫ പട്ടാമ്പി, മുനീര്‍ ഷൊര്‍ണുര്‍, ബാദുഷ, മുഹമ്മദ് കുട്ടി തൃത്താല എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ സമീര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
