Sauditimesonline

watches

മുസ്ലിം ലീഗിന്റെ പേരും പെരുമയും ലോകത്തെത്തിക്കുന്നത് കെഎംസിസി

റിയാദ്: കെഎംസിസി റിയാദ്-മലപ്പുറം മണ്ഡലം കമ്മിറ്റി ‘എസ്‌പെരന്‍സ 2കെ23’ ക്യാമ്പയിന്‍ സമാപിച്ചു. ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തില്‍ എക്‌സിക്യൂട്ടീവ് ക്യാമ്പോട് കൂടി ആരംഭിച്ച പരിപാടിയില്‍ മലപ്പുറം മണ്ഡലത്തിലെ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. കെഎംസിസി റിയാദ് മലപ്പുറം ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സംഘടനാ രംഗത്ത് മലപ്പുറം മണ്ഡലത്തിന്റെ പ്രവര്‍ത്തനം മറ്റു മണ്ഡലങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമ്പിന്റെ ഭാഗമായി നടന്ന ഇന്ററാക്ഷന്‍ സെഷനില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനുമായ മുജീബ് കാടേരി പ്രവര്‍ത്തകരുമായി സംവദിച്ചു. പിസി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. അമീറലി പൂക്കോട്ടൂര്‍ സ്വാഗതവും ഷുക്കൂര്‍ വടക്കേമണ്ണ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം മലപ്പുറം എംഎല്‍എ പി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെന്നും എന്നാല്‍ കെഎംസിസി പ്രവര്‍ത്തകരിലൂടെ മുസ്ലിം ലീഗിന്റെ പേരും പെരുമയും പ്രവര്‍ത്തനവും ലോകത്ത് എല്ലായിടത്തും എത്തിക്കുന്നത് കെഎംസിസി ആണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പരിപാടിയില്‍ ഷെരീഫ് സാഗര്‍ രചിച്ച ‘ഷേറെ കേരള കെ.എം സീതിസാഹിബ്’ പുസ്തകത്തിന്റെ സൗദി തല പ്രകാശനം സൗദി കെഎംസിസി നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ഉസ്മാനാലി പാലത്തിങ്ങലിനു നല്‍കി പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവൂര്‍ പുസ്തക പരിചയം നടത്തി. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്ന പ്രാര്‍ത്ഥന സദസ്സിനു ഷാഫി ദാരിമി പുല്ലാര നേതൃത്വം നല്‍കി.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, മുജീബ് ഉപ്പട, ജലീല്‍ ഒഴുകൂര്‍, ഒഐസിസി നേതാവ് അബ്ദുല്ല വല്ലാഞ്ചിറ ആശംസകള്‍ നേര്‍ന്നു.

കെഎംസിസി മലപ്പുറം മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി ഷാഫി ചിറ്റത്തുപാറ ആമുഖ പ്രഭാഷണവും മണ്ഡലം ചെയര്‍മാന്‍ യൂനുസ് നാണത്ത് ക്യാമ്പയിന്‍ വിശദീകരണവും നടത്തി. ജനറല്‍ സെക്രട്ടറി സികെ അബ്ദുറഹിമാന്‍ സ്വാഗതവും ട്രഷറര്‍ മുജീബ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

യൂനുസ് നാണത്ത്, പിസി അബ്ദുല്‍ മജീദ്, മുസമ്മില്‍ കാളമ്പാടി, ഷുക്കൂര്‍ വടക്കേമണ്ണ, ഷൗക്കത്ത് പുല്‍പ്പറ്റ, യൂനുസ് തോട്ടത്തില്‍, ജലീല്‍ പുല്‍പ്പറ്റ ,ഫാസില്‍ അരിമ്പ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ക്യാമ്പയ്‌നിന്റെ ഭാഗമായി വിവിധ സമയങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാപകദിന പ്രോഗ്രാം, ബാല കേരളം, ലീഡേഴ്‌സ് ഗാതറിങ്, പ്രബന്ധ രചനാ മത്സരം, ക്വിസ് മത്സരം, സ്‌പോര്‍ട്‌സ് മീറ്റ്, തസ്‌കിയത് ക്യാമ്പ്, സിഎച് അനുസ്മരണം, ഭാഷാ സമര അനുസ്മരണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും ഹജജ് വളണ്ടിയേഴ്‌സിനുള്ള ഉപഹാരവും വേദിയില്‍ വെച്ച് നടന്നു. പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നേതാക്കളെ ഷാളണിയിച്ച് കൊണ്ട് ആദരിച്ചു. ക്യാമ്പയിന്‍ കോഡിനേറ്റര്‍മാരായ യൂനുസ് കൈതക്കോടന്‍, ഷാഫി ചിറ്റത്തുപാറ, അമീറലി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ ക്യാമ്പയിന്‍ പരിപാടികള്‍ നിയന്ത്രിച്ചു.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top