റിയാദ്: പ്രവാസ ലോകത്തെ പ്രമുഖ കൂട്ടായ്മകളായ കെഎംസിസിയും ഒഐസിസിയും കാല്‍പ്പന്ത് പോരിനൊരുങ്ങുന്നു. റിയാദ്-മലപ്പുറം ജില്ലാ കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് ‘സ്‌കോര്‍’ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് റിയാദ് എക്‌സ്പാട്രിയേറ്റ്‌സ്) ഒരുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് കെഎംസിസി-ഒഐസിസി സൗഹൃദ മത്സരം. സെപ്തംബര്‍ 7, 8 തീയതികളില്‍ ഓള്‍ഡ് ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടിലാണ് മത്സരം.
മുസ്‌ലിം ലീഗിന്റെ പ്രവാസി കൂട്ടായ്മയാണ് കെഎംസിസി. കെപിസിസി അംഗീകരിച്ച പോഷക സംഘടനയാണ് ഒഐസിസി. റിയാദില്‍ മലപ്പുറം ജില്ലയില്‍ നിന്നുളള ഇരു സംഘടനകളും സാമൂഹിക, ജീവകാരുണ്യ രംഗങ്ങളില്‍ സജീവമാണ്. യുഡിഎഫ് ഘടക കക്ഷികളായ ഇരു പാര്‍ട്ടികളും പൊതുവിഷയങ്ങളില്‍ ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് സൗദൃഹ മത്സരത്തില്‍ ഇരു വിഭാഗവും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.