Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

സാമ്പത്തിക സംവരണം: കെഎംസിസി പ്രതിഷേധ സമ്മേളനം

റിയാദ്: ഇന്ത്യയിലെ പിന്നോക്ക ജന വിഭാഗങ്ങള്‍ക്ക് ഭരണ ഘടന ഉറപ്പു നല്‍കുന്ന സാമൂഹിക പരി രക്ഷയാണ് സംവരണം. ഇതിന്റെ വ്യക്തമായ അട്ടിമറിയാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നോക്ക സവരണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സുരക്ഷാ സമ്മേളനം അഭിപ്രായപെട്ടു. സംവരണം ആരുടേയും ഔദാര്യമല്ല. ഭരണഘടന നല്‍കുന്ന അവകാശമാണ്. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെഎംസിസി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുനീര്‍ വാഴക്കാട് അധ്യക്ഷത വഹിച്ചു.

മുഹമ്മദ് കോയ വാഫി, ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ഷാഫി മാസ്റ്റര്‍ കരുവാരക്കുണ്ട് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സൗദി കെഎംസിസി സെക്രട്ടറിയറ്റ് അംഗങ്ങളായ കോയാമു ഹാജി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങങ്ങാര, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ മാങ്കാവ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, കുഞ്ഞിപ്പ തവനൂര്‍, റഫീഖ് മഞ്ചേരി, ഹമീദ് ക്ലാരി, യൂനുസ് കൈതക്കോടന്‍, യൂനുസ് സലീം താഴെകോട്, സിദീഖ് കോനാരി, ഇക്ബാല്‍ തിരൂര്‍, അഷ്‌റഫ് കല്പികഞ്ചേരി എന്നിവര്‍ച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും ശരീഫ് അരീക്കോട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top