
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ടെന്‍, ട്വന്റി’ ഓഫര്‍ പ്രഖ്യാപിച്ചു. നവംബര്‍ 24 വരെയാണ് പ്രമോഷന്‍. ഏറ്റവും കുറഞ്ഞ വിലക്ക് ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍. റിയാദ്, അല്‍ഖര്‍ജ്, അല്‍ ഖസിം എന്നിവിടങ്ങളിലെ മുഴുവന്‍ നെസ്‌റ്റോ സ്‌റ്റോറുകളിലും ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഓഫര്‍ ബാധകമാണ്. പ്രമുഖ ബ്രാന്റുകള്‍ ഉള്‍പ്പെടെ വിപുലമായ ശ്രേണിയിലുളള ഉല്‍പ്പന്നങ്ങളാണ് ടെന്‍, ട്വന്റി ഓഫറില്‍ ലഭ്യമാക്കിയിട്ടുളളത്. ഇതിനുപുറമെ ഭക്ഷ്യവിഭവങ്ങള്‍, പഴം, പച്ചക്കറികള്‍, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ഫുട്‌വെയര്‍, സുഗന്ധദ്രവ്യങ്ങള്‍, റെഡിമെയ്ഡ്, മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങി എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും ആകര്‍ഷകമായ വിലക്കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
