Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഫലപ്രദമായ വാക്‌സിന്‍; അന്താരാഷ്ട്ര ഉത്പ്പാദകരുമായി സഹകരിക്കും


റിയാദ്: അന്താരാഷ്ട്ര മരുന്ന് ഉത്പ്പാദകരുമായി ചേര്‍ന്ന് കൊവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. മഹാമാരിയെ ചെറുക്കുന്നതിന് അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. കൊവിഡ് ഉള്‍പ്പെടെയുളള മഹാമാരികളും പകര്‍ച്ച വ്യാധികളും ഫലപ്രദമായി നേരിടുന്നതിന് ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമാണ്. ന്ന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. പാരീസ് സമാധാന ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ പിന്തുണക്കും. ഇതിന്റെ ഭാഗമായി 500 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തതായും മന്ത്രി പറഞ്ഞു.

കൊവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കണം. ഇതിന് അന്താരാഷ്ട്ര മരുന്ന് നിര്‍മ്മാതാക്കളുമായി സഹകരിക്കും. മഹാമാരിയെ ചെറുക്കേണ്ടത് ലോകത്തെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യമാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സൗദി അറേബ്യ സ്വീകരിച്ച നടപടികള്‍ മന്ത്രി വിശദീകരിച്ചു. ഈ വര്‍ഷം ജി20 ഉച്ചകോടിക്ക് സൗദി അറേബ്യ വിര്‍ച്വലായി ആതിഥേയത്വം വഹിക്കും. കൊവിഡിനെതിരെ മികച്ച പോരാട്ടമാണ് ജി20 രാഷ്ട്രങ്ങള്‍ നടത്തുന്നത്. പിന്തുണ ആവശ്യമുള്ള രാജ്യങ്ങളെ സഹായിക്കുന്നതിന് സൗദി അറേബ്യ സന്നദ്ധമാണെ മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top