Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

കോട്ടയം കൂട്ടായ്മ ‘സ്‌നേഹ സംഗമം’

റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ (കെഡിപിഎ) അസീസിയ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ‘സ്‌നേഹ സംഗമം-2025’ ഇഫ്താര്‍ വിരുന്നൊരുക്കി. മെമ്പര്‍മാരും അവരുടെ ഫാമിലിയെയും കൂടാതെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ {പമുഖര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ {പസിഡന്റ് ജോജി തോമസ് അദ്ധ്യത വഹിച്ചു. ചെയര്‍മാന്‍ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. ബോണി ജെ, കെഡിപിഎ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. മുന്‍ പ്രസിഡണ്ട് ബഷീര്‍ സാപ്റ്റ്‌കോ റമദാന്‍ സന്ദേശം നല്‍കി.

ഭാരവാഹികളായ ബാസ്റ്റിന്‍ ജോര്‍ജ്ജ്, ഡോ. ജയചന്ദ്രന്‍, ഷാജി മഠത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡെന്നി കൈപ്പനാനി, റഫീഷ്, അബ്ദുല്‍സലാം, അഷ്‌റഫ് സി കെ, റസ്സല്‍ മഠത്തിപ്പറമ്പില്‍, ജയന്‍ കുമാരനല്ലൂര്‍, രജിത് മാത്യു, ജെറി ജോസഫ്, നിഷാദ് ഷെരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

2025-ലെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായി അംഗത്വ ഫോം വിതരണോദ്ഘാടനം പ്രസിഡന്റ് ജോജി തോമസ് \ിര്‍വ്വഹിച്ചു. അംഗത്വം എടുത്ത അംഗങ്ങളെയും കുടുംബത്തെയും സദസ്സിനു പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി നൗഫല്‍ ഈരാറ്റുപേട്ട സ്വാഗതവും ട്രഷറര്‍ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. റിയാദിലെകോട്ടയം ജില്ലാ പ്രവാസികള്‍ക്ക് കെഡിപിഎയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ 0506827076 നമ്പറില്‍ ബന്ധപ്പെണടമന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top