
റിയാദ്: നവകേരള ശില്പികളായ ഇഎംഎസ്സിന്റെയും എകെജിയുടെയും ജീവചരിത്രം വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തില്‍ വഴിവിളക്കാകണമെന്ന് നവോദയ സംഘടിപ്പിച്ച അനുസ്മരണയോഗം. പരിപാടി ന്യൂ ഏജ് കേന്ദ്ര കമ്മിറ്റി അംഗം വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രതീക്ഷയുടേയും പ്രതിരോധത്തിന്റേയും തുരുത്തായി ഇന്നും കേരളം നിലകൊള്ളുന്നതില്‍ ഇഎം എസ്സിന്റെ സൈദ്ധാന്തികവും ഭരണപരവുമായ കഴിവുകളും എകെജിയുടെ സമര പോരാട്ടങ്ങളുമാണ് അടിത്തറപാകിയതെന്ന് വിനോദ് വിശദീകരിച്ചു.

നവോദയ കേന്ദ്ര കമ്മിറ്റി അംഗം മനോഹരന്‍ പയ്യന്നൂര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. സ്വാതന്ത്ര്യ സമരസേനാനി, നവോത്ഥാന നായകന്‍, ചരിത്രകാരന്‍, നിരൂപകന്‍, എഴുത്തുകാരന്‍ ഐക്യകേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്ന ഇഎംഎസ് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യ സമ്മാനിച്ച മഹാനായ നേതാവായിരുന്നു. കര്‍ഷകരേയും തൊഴിലാളികളേയും സംഘടിപ്പിക്കുകയും അവരുടെ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ജനകീയ പ്രശനങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയും ചെയ്ത തൊഴിലാളികളുടെ പടത്തലവനായിരുന്നു എകെജി എന്നും അവരുടെ ജീവിതം പുതിയ തലമുറ പഠിക്കേണ്ടതാണെന്നും മനോഹരന്‍ ചൂണ്ടിക്കാട്ടി.

ആതിര ഗോപന്‍, കുമ്മിള്‍ സുധീര്‍, ഷൈജു ചെമ്പൂര്, അയ്യൂബ് കരൂപ്പടന്ന, അബ്ദുല്‍ കലാം എന്നിവര്‍ സംസാരിച്ചു. നവോദയ വൈസ് പ്രസിഡണ്ട് അനില്‍ മണമ്പൂര്‍ അധ്യക്ഷത വഹിച്ചുു. വിഭവസമൃദ്ധമായ ഇഫ്താര്‍ വിരുന്നും നടന്നു. ആക്ടിങ് സെക്രട്ടറി അനില്‍ പിരപ്പന്‍കോട് സ്വാഗതവും അനി മുഹമ്മദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.