Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

റിയാദ് നവോദയ അനൂബ് കുടുംബ സഹായം പി ജയരാജന്‍ കൈമാറി

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ഷിഫയില്‍ മരിച്ച കണ്ണൂര്‍ മുണ്ടേരി ഏച്ചൂര്‍ സ്വദേശി അനൂബിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. റിയാദ് നവോദയ സ്വരൂപിച്ച ഫണ്ട് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്‍ കുടുംബത്തിന് കൈമാറി. മൂന്നു ലക്ഷം രൂപയാണ് കുടുംബസഹായധനമായി നല്‍കിയത്.

നവോദയ ഷിഫ യൂണിറ്റ് അംഗമായിരുന്ന അനൂബ് ആഴ്ചകളോളം ശുമേസി കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സക്ക് വിധേയനായെങ്കിലും രക്ഷിക്കാനായില്ല. നവംബറിലാണ് അനൂബ് മരിച്ചത്. ഭാര്യ: ദിവ്യ, മക്കള്‍: ആയുഷ്, അപര്‍ണ്ണ.

സിപിഎം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി ബാബുരാജ്, ഏരിയ കമ്മിറ്റി അംഗം പി ചന്ദ്രന്‍, മുണ്ടേരി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി വി പ്രജീഷ്, മാവിലാച്ചേരി ബ്രാഞ്ച് സെക്രട്ടറി പി ലജീഷ്, പ്രാദേശിക നേതാക്കളായ പി കൗസല്യ, കെ മഹേഷ്‌കുമാര്‍, ഗ്രാമ പഞ്ചായത്തംഗം പി പി ശ്യാമള എന്നിവരും നവോദയ ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, റിയാദ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പദ്മനാഭന്‍ കരിവെള്ളൂര്‍, ഹാരിസ് വയനാട്, പ്രവര്‍ത്തകരായ വിപിന്‍ കണ്ണൂര്‍, ശ്യാം, നിതിന്‍ എന്നിവരും അനൂബിന്റെ കുടുബാംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top