Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

‘ചരിത്രം വായനയിലൂടെ’ കൊണ്ടോട്ടി ഒഐസിസി പുസ്തകങ്ങള്‍ കൈമാറി

റിയാദ്: വായന പ്രോത്സാഹിപ്പിക്കാന്‍ ‘ചരിത്രം വായനയിലൂടെ’ എന്ന പ്രമേയത്തില്‍ ഒഐസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ഗാന്ധി ഗ്രന്ഥാലയത്തി\്-പുസ്തകങ്ങള്‍ കൈമാറി. ഡോ: സര്‍വേപിള്ള രാധാകൃഷണന്റെ ‘മഹാത്മാ ഗാന്ധി എസ്സെയ്‌സ് ആന്‍ഡ് റിഫ്‌ലക്ഷന്‍സ് ‘ എന്ന പുസ്തകം കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗകത്തിന് മണ്ഡലം പ്രസിഡന്റ് നജീബ് കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു.

50 പുസ്തകങ്ങളാണ് ആദ്യ ഗഡുവായി നല്‍കുക. പ്രവാസികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനാണ് റിയാദിലെ കോണ്‍ഗ്രസ് ആസ്ഥാനമായ സബര്‍മതിയില്‍ ആരംഭിച്ച ഗാന്ധി ഗ്രന്ഥാലയത്തി\് പുസ്തകങ്ങള്‍ നല്‍കിയതെന്ന് കൊണ്ടോട്ടി മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി മണ്ഡലത്തിലെ വയനാശാലകള്‍ക്കും പുസ്തകങ്ങള്‍ നല്‍കും.

കെട്ടിച്ചമച്ച കഥകള്‍ ചരിത്രമാക്കി എഴുതി പുതു തലമുറയേ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം രാജ്യത്താകെ നടക്കുമ്പോള്‍ യഥാര്‍ഥ ചരിത്രങ്ങള്‍ ഓര്‍മ്മിപ്പിക്കാനുള്ള ശ്രമമാണ് ‘ചരിത്രം വായനയിലൂടെ’ ലക്ഷ്യം വെക്കുന്നതെന്ന് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

ചടങ്ങില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി എ സലീം, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദീഖ് കല്ലുപറമ്പന്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും, ഗാന്ധി ഗ്രന്ദാലയം കോ കോര്‍ഡിനേറ്റര്‍ സക്കീര്‍ ദാനത്ത്, റസാഖ് പൂക്കോട്ടുപാടം,നൗഫല്‍ പാലക്കാടന്‍, അബ്ദുല്ല വലാഞ്ചിറ, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വഹീദ് വാഴക്കാട്, ജില്ലാ സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി ജംഷാദ് തുവൂര്‍, ജില്ലാ ട്രഷറര്‍ സാദിക്ക്,ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാര്‍ വാഴക്കാട്, ജോയിന്റ് ട്രഷറര്‍ ഷറഫ് ചിറ്റന്‍,ഉണ്ണി വാഴയൂര്‍, പ്രഭാകരന്‍ ഒളവട്ടൂര്‍, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സന്‍വിര്‍ വാഴക്കാട് എന്നിവര്‍പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top