Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

തബൂക്ക് ഒഐസിസി ഇഫ്താര്‍ സംഗമം

റിയാദ്: തബൂക്ക് ഒഐസിസി അല്‍ അംരി റിസോര്‍ട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. തബൂക്ക് റീജിയനല്‍ പ്രസിഡന്റ് സുലൈമാന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അല്‍ അംരി ഗ്രൂപ്പ് ചെയര്‍മാന്‍ സജീവ് അരീക്കര ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. തബൂക് ജാലിയാത്ത് മലയാളം വിഭാഗം മൗലവി ഫൈസല്‍ മദീനീ റമദാന്‍ സന്ദേശം നല്‍കി.

ജസ്റ്റിന്‍ ഐസക്, ഷജീര്‍ വാഴപ്പണയില്‍, ഹാഷിം ക്ലാപ്പന, സജി സാമുവല്‍, മുസ്തഫ പട്ടാമ്പി, മായിന്‍ തിരുവനന്തപുരം, സുബൈര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഒഐസിസി ജിദ്ദ റീജിയനല്‍ സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി സ്വാഗതവും നൗഷാദ് കപ്പല്‍ നന്ദിയും പറഞ്ഞു. ഷിജു തൃശ്ശൂര്‍, ഷിജു തിരുവനന്തപുരം, മമ്മൂട്ടി വാണിയമ്പലം,അജി മുട്ടട,നജീബ് നിലമ്പൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top