
റിയാദ്: ഈദുല്‍ ഫിത്ര്‍, വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പ്രവാസ ലോകത്ത് ദുരിതങ്ങളനുഭവിക്കുന്നവര്‍ക്കു സ്‌നേഹ സാന്ത്വനം പകരാന്‍ പ്രവാസി വെല്‍ഫെയര്‍. അര്‍ഹരായ പ്രവാസി സുഹൃത്തുക്കളെ കണ്ടെത്തി പുതുവസ്ത്രം നല്‍കാനുള്ള പ്രവാസി ‘സ്‌നേഹസ്പര്‍ശം’ പരിപാടിക്ക് ഔപചാരിക തുടക്കം. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഷാലിമാര്‍ എം ഡി റഫീഖ് എന്നിവരില്‍ നിന്നു പ്രവാസി വളന്റിയര്‍മാര്‍ പുതുവസ്ത്രം സ്വീകരിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്‌നേഹസ്പര്‍ശം മാതൃകാപരമാണെന്നും സന്തോഷ വേളകളില്‍ സ്‌നേഹവും സഹാനുഭൂതിയും പങ്കുവെക്കുന്നത് ശ്ലാഘനീയമാണെന്നും അവര്‍ പറഞ്ഞു. പുതുവസ്ത്രം കൈമാറി ആഘോഷങ്ങളില്‍ പ്രയാസമനുഭവിക്കുന്ന സഹോദരങ്ങളെ ചേര്‍ത്ത് പിടിക്കാനാണ് പ്രവാസി വെഫഫെയര്‍ ശ്രമിക്കുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ തലപര്യമുള്ളവര്‍ 0567543156, 0559352292 എന്നീ നമ്പറുകളില്‍ ബന്ധപെടണമെന്നു കണ്‍വീനര്‍ റിഷാദ് എളമരം അറിയിച്ചു. പ്രവാസി വൈസ് പ്രസിഡന്റ് അംജദ് അലി, ജനറല്‍ സെക്രട്ടറി എം.പി ഷഹ്ദാന്‍, സിസി അംഗം ബഷീര്‍ പാണക്കാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.