Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

‘നവകേരളം കര്‍മപദ്ധതി’ രാജ്യത്തിന് മാതൃക: ഇഎംഎസ്, എകെജി അനുസ്മരണ യോഗം

റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനികളും സിപിഐഎം സ്ഥാപക നേതാക്കളുമായിരുന്ന ഇഎംഎസ്സിന്റെയും എകെജിയുടെയും അനുസ്മരണം സംഘടിപ്പിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യില്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡണ്ടുമായ സെബിന്‍ ഇക്ബാല്‍ അനുസ്മരണ സന്ദേശം അവതരിപ്പിച്ചു.

കേരളം നേടിയെടുത്ത ചരിത്ര നേട്ടങ്ങളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തകര്‍ക്കാനുള്ള വലതു പക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും അജണ്ട ജനം തിച്ചറിയണം. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്‌കാരങ്ങള്‍ക്ക് അടിത്തറ പാകണം. കാലിക പ്രസക്തിയുള്ള ദൗത്യങ്ങള്‍ കോര്‍ത്തിണക്കി നടപ്പിലാക്കുന്ന ‘നവകേരളം കര്‍മപദ്ധതി’യിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അനുസ്മരണത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട്, പ്രഭാകരന്‍ കണ്ടോന്താര്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രന്‍ കൂട്ടായി, ഷമീര്‍ കുന്നുമ്മല്‍, റോദ ഏറിയ രക്ഷാധികാരി സെക്രട്ടറി സതീഷ് കുമാര്‍ വളവില്‍, കേളി കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, കേളി വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട്, കേന്ദ്ര സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top