
മക്ക: സ്റ്റുഡന്‍സ് പൈലറ്റ് ലൈസന്‍ നേടിയ മലപ്പുറം പുല്‍പ്പറ്റ സ്വദേശി മറിയം ജുമാന മക്കയില്‍. ഉംറ നിര്‍വ്വഹിക്കാന്‍ കെഎംസിസി സമ്മാനിച്ച അവസരം പ്രയോജനപ്പെടുത്തി മക്കയിലെത്തിയ മറിയം ജുമാനയെ മക്ക കെഎംസിസി നേതാക്കള്‍ സ്വീകരിച്ചു.

പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, ട്രഷറര്‍ മുസ്തഫ മുഞ്ഞകുളം, സിദ്ദീഖ് കൂട്ടിലങ്ങാടി തുടങ്ങിയ ഭാരവാഹികളും വിവിധ ഏരിയ കമ്മിറ്റി നേതാക്കളും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.

മക്ക കെഎംസിസി മറിയം ജുമാനക്കു വിപുലമായ സ്വീകരണം ഒരുക്കുമെന്നും സ്ത്രീ ശാക്തീകരണത്തിനും വനിതാ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് പുതുതലമുറയിലെ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്വീകരണം ഒരുക്കുന്നതെന്നും സംഘാടകര്‍ന പറഞ്ഞു.

ലൈസന്‍ നേടിയതോടെ മുസ്‌ലിം ലീഗ് എംഎല്‍എ ടിവി ഇബ്രാഹീം മറിയം ജുമാനയെ അഭിനന്ദിക്കുകയും സിഎച് മുഹമ്മദ് കോയ സാഹിബിന്റെ സ്വപ്‌നം പൂവണിഞ്ഞെന്ന് ഫെയ്‌സ് ബുക്കില്‍ കുറിച്ചത് വൈറലായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.