
റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോഷക ഘടകം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സ്ഥാനം സലിം കളക്കര ഏറ്റെടുക്കുന്നു. 25 വര്‍ഷത്തിലധികം റിയാദിലെ സാമൂഹിക, കലാ, സാംസ്‌കാരിക രംഗത്തും കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളിലും നേതൃ സ്ഥാനത്തു സജീവമായിരുന്നു. അബ്ദുല്ല വല്ലാഞ്ചിറ പ്രസിഡന്റായ കമ്മിറ്റിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒഐസിസി സംഘടന തിരെഞ്ഞെടുപ്പിലെ സമവായത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ വര്‍ഷം അബ്ദുല്ല വല്ലാഞ്ചിറയും തുടര്‍ന്നുളള വര്‍ഷം സലിം കളക്കരയും പ്രസിഡന്റ് ആവുക എന്ന നിര്‍ദ്ദേശം അംഗീകരിച്ചാണ് നേതൃപദവി ഏറ്റെടുക്കുന്നത്.

പൊന്നാനിയിലെ കോണ്‍ഗ്രസ്സ് കുടുംബാംസമായ കളക്കര തറവാട്ടില്‍ നിന്നു കേരള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് കോണ്‍ഗ്രസ് സംഘടനാരംഗത്തേക്ക് ആകൃഷ്ടനാകുന്നത്. യൂത്ത് കോണ്‍ഗ്രസ് ഇഴുവത്തിരുത്തി മണ്ഡലം പ്രസിഡന്റ്, പൊന്നാനി ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രവാസലോകത്തു എത്തിയതു മുതല്‍ കോണ്‍ഗ്രസ് പ്രവാസി സംഘടനകളില്‍ സജീവമായിരുന്നു സലിം കളക്കര. റിയാദിലെ വിവിധ കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന കാര്യത്തില്‍ മറ്റു സഹപ്രവര്‍ത്തകരോടൊപ്പം നിര്‍ണ്ണായക പങ്കു വഹിച്ചു.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് റിയാദിലെ കോണ്‍ഗ്രസ് സംഘടന ഒഐസിസി എന്ന രൂപത്തിലായത്. കുഞ്ഞി കുമ്പള പ്രസിഡന്റ് ആയ കമ്മിറ്റിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. 28 വര്‍ഷത്തെ പ്രവാസത്തിനിടെ റിയാദില്‍ സ്വന്തം ട്രേഡിംഗ് കമ്പനി ആരംഭിച്ച് നിരവധി പേര്‍ക്ക് ജോലി നല്‍കി. പത്‌നി: ആരിഫ. വിദ്യാര്‍ത്ഥികളായ മുഹമ്മദ് ആസിഫ്, ഫാത്തിമ നിദ, ഫാത്തിമ നിസ എന്നിവര്‍ മക്കളാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.