
റിയാദ്: സ്വരമാധുരി പെയ്തിറങ്ങിയ സംഗീതവും ചടുല താളം ചുവടുവെച്ച നൃത്തനൃത്യങ്ങളും അരങ്ങുണര്‍ത്തി റിയാദ് ഒഐസിസി പതിനാലാം വാര്‍ഷികം ‘കോമ’ക്കു സമാപനം. സിനിമാ പിന്നണി ഗായകന്‍ പ്രദീപ് ബാബു അതിഥി ഗായകനായി വേദിയെിലെത്തി പഴമയും പുതുമയും സമന്വയിപ്പിച്ച നിരവധി ഗാനങ്ങള്‍ ആലപിച്ചു. ‘കോണ്‍ഗ്രസിന്റെ മതേതര മാതൃക -കോമ’ എന്ന പ്രമേയത്തില്‍ ഡ്യൂണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷങ്ങള്‍.

റിയാദിലെ ഗായകരായ ജലീല്‍ കൊച്ചിന്‍, അല്‍ത്താഫ് കാലിക്കറ്റ്, പവിത്രന്‍ കണ്ണൂര്‍, ഷിജു കോട്ടങ്ങല്‍, അക്ഷയ് സുധീര്‍, നിഷ ബിനീഷ്, അജ്ജു ആനന്ദ്, ഫിദ ഫാത്തിമ, അഞ്ജലി സുധീര്‍, അനാമിക സുരേഷ് എന്നിവരും സംഗീത വിരുന്നില്‍ പങ്കാളികളായി.

ഷാഹിന ടീച്ചര്‍ ചട്ടപ്പെടുത്തിയ ഒപ്പന, വൈദേഹി നൃത്ത വിദ്യാലയം അവതരിപ്പിച്ച വന്ദേ മാതരം സംഗീത നൃത്തശില്പം, ഫോക്ക് ഡാന്‍സ്, ചിലങ്ക നൃത്ത വിദ്യാലയം അവതരിപ്പിച്ച സെമി കഌസിക്കല്‍ നൃത്തം എന്നിവയാണ് ആഘോഷരാവിനെ വര്‍ണാഭമാക്കിയത്.

മുഖ്യാതിഥിയായി പങ്കെടുത്ത അഡ്വ. ടി സിദ്ദീഖ് എംഎല്‍എയെ ഗ്ലോബല്‍ അംഗങ്ങളായ റസാഖ് പൂക്കോട്ടുപാടം, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂര്‍, അസ്‌ക്കര്‍ കണ്ണൂര്‍, നൗഷാദ് കറ്റാനം, ഷാജി കുന്നിക്കോട്, ശിഹാബ് കൊട്ടുകാട്, അബ്ദുല്‍ ലത്തീഫ് നാഷണല്‍ കമ്മറ്റി അംഗങ്ങളായ അഡ്വ: എല്‍ കെ അജിത്ത്, റഹിമാന്‍ മുനമ്പത്ത്, മാള മുഹിയിദ്ധീന്‍, സലീം അര്‍ത്തിയില്‍,ഷഫീഖ് കിനാലൂര്‍ വിവിധ ജില്ല പ്രസിഡന്റുമാരായ വിന്‍സന്റ് ജോര്‍ജ്ജ്, ബാബു കുട്ടി, ഷബീര്‍ വരിക്കപള്ളി, ഷാജി മഠത്തില്‍, ബഷീര്‍ കോട്ടയം, മാത്യൂസ് എറണാകുളം, നാസര്‍ വലപ്പാട്, ശിഹാബ് കരിമ്പാറ, ഉണ്ണികൃഷ്ണന്‍ വാഴയൂര്‍, ഒമര്‍ ഷരീഫ്, നാസര്‍ ഹനീഫ, സന്തോഷ് കണ്ണൂര്‍ എന്നിവര്‍ ആദരിച്ചു.

സിദ്ദീഖ് കല്ലുപറമ്പന്‍, നാസര്‍ ലെയ്‌സ്, നാസര്‍ മാവൂര്‍, മുസ്തഫ വിഎം,സഫീര്‍ ബുര്‍ഹാന്‍, ഡൊമിനിക് സേവിയോ, സലീം വാഴക്കാട്, മുഹമ്മദ്ഖാന്‍, സന്തോഷ് വിളയില്‍, ജംഷിദ് തുവ്വൂര്‍, ഹാഷിം പാപ്പിനിശ്ശേരി തുടങ്ങിയവര്‍ വിവിധ പരിപാടി അവതരിപ്പിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അന്‍സാര്‍ തിരുവനന്തപുരം, അജീഷ് എറണാംകുളം, ജെയിന്‍ ജോഷുവ, ജംഷീദ് കോഴിക്കോട്, മൊയ്ദു മണ്ണാര്‍ക്കാട്, ജംഷീദ് തുവ്വൂര്‍,പ്രെഡിന്‍ അലക്‌സ്, ഷൈജു പായിപ്ര, സോണി പാറക്കല്‍, നൗഷാദ് പാലമലയില്‍, സത്താര്‍ കാവില്‍, സൈഫുന്നീസ സിദ്ദീഖ്, സ്മിത മുഹിയുദ്ധീന്‍, ശരണ്യ, സിംന നൗഷാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജാന്‍സി പ്രെഡിന്‍ അവതാരികയായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.