റിയാദ്: എം.ഇ.എസ് മമ്പാട് കോളെജ് പൂര്‍വ വിദ്യര്‍ത്ഥികളുടെ കുടുംബ സംഗമം ‘ഒരു വട്ടം കൂടി 2019’ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ നടന്നു. റിയാദ് ബത്ഹ അപോളോ ഡിമോറയിലെ ഉമ്മര്‍ ഫാറൂഖ് നഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഫ്‌ളീരിയ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ സംഗമം ഉദ്ഘാടനം ചയ്തു. പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ അദ്യക്ഷത വഹിച്ചു.
ഐ.ഐ.ടി. അധികൃതരുടെ അനാസ്ഥയില്‍ മരണം വരിക്കേണ്ടി വന്ന പ്രവാസി പെണ്‍കുട്ടി ഫാത്തിമ ലത്തീഫ്, പാമ്പ് കടിയേറ്റ് രമിച്ച ഷെഹ്‌ല, അലുംനി അംഗങ്ങളായിരുന്ന ഫാറൂഖ്, ഹംസക്കുട്ടി എന്നിവരെ സംഗമം അനുസ്മരിച്ചു. വിവിധ കാലഘട്ടങ്ങളില്‍ എം. ഇ എസ് മമ്പാട് കോളേജില്‍ പഠിച്ച പൂര്‍വ വിദ്യര്‍ത്ഥികളുടെ കൂടിച്ചേരല്‍ വ്യത്യസ്താനുഭവമായി. സലിം കളക്കര, ഫഹദ്, അന്‍സാരി, പി.എം.സി. മഹ്‌റൂഫ്, ഡോ: ഷിബു മാത്യു, ശിഹാബ് ലുലു, സഫിയുള്ള അഹമ്മദ്, ജിയോ ജോര്‍ജ്, വി.ജെ. നസ്‌റുദ്ദീന്‍, സഹീര്‍, ഇ.പി. നൗഷാദ് ഇല്ലിക്കല്‍, ഷാജ ഖാന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഥിതികള്‍ക്കുള്ള ഉപഹാരങ്ങള്‍ അഹമ്മദ് കോയ സമ്മാനിച്ചു. എം. ഇ. എസ് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററിന്റെ ഉപഹാരം പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ അഹമ്മദ് കോയക്ക് സമ്മാനിച്ചു. മുഖ്യ രക്ഷാധികാരി ഉബൈദ് എടവണ്ണ ആമുഖ പ്രസംഗം നടത്തി. ഫിറോസ് വണ്ടൂര്‍, ആയിഷ ബക്കര്‍, റിയാസ് കണ്ണിയന്‍, ഷജില്‍ നിലമ്പൂര്‍, നാസിയ നാസര്‍, ഷഹ്‌സാ ഹര്‍ഷദ്, ഹര്‍ഷദ് എം. ടി, മുനീര്‍, ഹനാന്‍ ശിഹാബ്, രജി കണ്ണൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. റൈഫാ, ഇസ, ഹാദിയ, ഹൈഫ എന്നിവരുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. നിഹാന്‍ അബ്ദുറഹ്മാന്‍ ഇംഗ്ലീഷ് പ്രസംഗവും അവതരിപ്പിച്ചു. ഉബൈദ് എടവണ്ണയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിനോദ, വിജ്ഞാന മത്സരങ്ങളും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.