Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

റിഫ മെഗാകപ്പ് ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു

റിയാദ്: റിയാദ് ഇന്ത്യന്‍ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 6, 13, 20, 27തീയതികളില്‍ നടക്കും. അല്‍ഖര്‍ജ് റോഡിലെ അസ്‌കാന്‍2ല്‍ നടക്കുന്ന മത്സരത്തിന്റെ ഫിക്‌സ്ചര്‍ പ്രകാശനം മുഖ്യപ്രായോജകരായ ഐസോണിക് മാനേജര്‍ നൗഷാദ് നിര്‍വഹിച്ചു. റിഫയില്‍ രജിസ്റ്റര്‍ചെയ്ത 32 ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. നോക്ക്ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. പരിപാടി അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. റിഫ ജീവകാരുണ്യ കൂപ്പണ്‍ വിതരണോദ്ഘാടനം സെക്രട്ടറി സൈഫു കരുളായിക്ക് നല്‍കി നാസര്‍ കാരന്തുര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ കവ്വായി, ടെക്‌നിക്കല്‍ ചെയര്‍മാന്‍ ഷകീല്‍, വൈസ് ചെയര്‍മാന്‍ നവാസ്, ഹസന്‍ പുന്നയൂര്‍, ഫൈസല്‍പാഴൂര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

വൈകുന്നേരം 4 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഐഎഫ്എഫ്, അറേബ്യന്‍ചലഞ്ചേഴ് ഹാഫ്‌ലൈറ്റ, മന്‍സൂര്‍റബീഅ, റോയല്‍ ഫോക്കസ്ലൈന്‍, കമന്‍ഡോസ്, സെവന്‍സ്സ്റ്റാര്‍, സിബ്ലാസ്‌റ്റേഴസ്, അസീസിയ സോക്കര്‍, പ്രവാസിഎഫ്‌സി, ഇതാര്‍ഹോളിഡേയ്‌സ്, റിയാദ്ബ്ലാസ്‌റ്റേഴ്‌സ്, പയ്യന്നൂര്‍ സൗഹൃദവേദി, കേരള ഇലവന്‍, റെഡ്സ്റ്റാര്‍, യൂത്ത് ഇന്ത്യസോക്കര്‍ എന്നീ ടീമുകളാണ് ആദ്യ ദിനത്തില്‍ ഏറ്റുമുട്ടുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top