Sauditimesonline

rsc
ആര്‍എസ്‌സി ഖുര്‍ആന്‍ ഫിയസ്റ്റ: ന്യു സനയ്യ ജേതാക്കള്‍

മാസ് റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ് റിയാദ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ സൗദിയ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജബ്ബാര്‍ കക്കാട് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ്, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവ് ശിഹാബ് കൊട്ടുകാട്, നസറുദ്ദീന്‍ വി ജെ, മാസ് രക്ഷാധികാരി കെ.സി ഷാജു എന്നിവര്‍ സംസാരിച്ചു.

വിവിധ സാംസ്‌കാരിക സംഘടന ഭാരവാഹികളായ സലീം കളക്കര, കബീര്‍ നല്ലളം, ഹര്‍ഷദ് ഫറോക്ക്, റാഫി കൊയിലാണ്ടി, മുനീബ് പാഴൂര്‍, നവാസ് വെള്ളിമാട്കുന്ന്, അബ്ദുല്‍ മജീദ് പൂളക്കാടി, നാദിര്‍ഷാ റഹിമാന്‍, മാസ് ഭാരവാഹികളായ അഷ്‌റഫ് മേച്ചേരി, ഫൈസല്‍ നെല്ലിക്കാപറമ്പ് എന്നിവര്‍ സന്നിഹിതാരായിരുന്നു. മാസ് സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും രക്ഷാധികാരി ഉമ്മര്‍ മുക്കം നന്ദിയും പറഞ്ഞു.

യൂസുഫ് പുത്തന്‍പീടിയേക്കല്‍, സലാം പേക്കടന്‍, ഷംസു കാരാട്ട്, അലി പേക്കാടന്‍, മുഹമ്മദ് കൊല്ലളത്തില്‍, ഇസ്ഹാഖ് മാളിയേക്കല്‍, സുഹാസ് ചേപ്പാലി, ഷമീം മുക്കം, യദി മുഹമ്മദ്, ഹാറൂണ്‍ കാരക്കുറ്റി, സാദിഖ് സി.കെ,സത്താര്‍ കാവില്‍, ഹര്‍ഷാദ് എം.ടി, മന്‍സൂര്‍ എടക്കണ്ടി,സഫറുള്ള കൊടിയത്തൂര്‍, നാസര്‍ പുത്തന്‍ പീടിയേക്കല്‍, ഉമര്‍ ഫാറൂഖ്, ഹാസിഫ് കാരശ്ശേരി, ഫൈസല്‍ കുയ്യില്‍, നജീബ് ഷാ, നിഷാദ് കക്കാട്, നൗഷാദ് കുയ്യില്‍, ഹാഷി ഷാജു,ഹൈദിന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top