റിയാദ്: ജീവകാരുണ്യ, കലാ സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ കാരുണ്യ ഹസ്തം പദ്ധതിയിലൂടെ 3.1 ലക്ഷം രൂപ കൈമാറി. പതിനെട്ട് വര്‍ഷമായി വധ ശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനാണ് സംഭാവന. നേരത്തെ കൈമാറിയ 2.1 ലക്ഷത്തിന് പുറമെ ഒരു ലക്ഷം രൂപ കൂടി കൈമാറിയാണ് മൈത്രി മാതൃകയായത്.
മൈത്രി പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് ഒരു ലക്ഷം രൂപ റഹിം സഹായക സമിതി കമ്മിററി ചെയര്‍മാന്‍ സി.പി മുസ്തഫ, വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ എന്നിവര്‍ക്ക് കൈമാറി. പരിപാടിയില്‍ മൈത്രി കൂട്ടായ്മ രക്ഷാധികാരി ഷിഹാബ് കൊട്ടുകാട്, ഉപദേശകസമിതി ചെയര്‍മാന്‍ ഷംനാദ് കരുനാഗപ്പള്ളി, ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍, ചെയര്‍മാന്‍ ബാലുകുട്ടന്‍, വൈസ് പ്രസിഡന്റ് നസീര്‍ ഖാന്‍, റഹിം സഹായക സമിതി അംഗങ്ങളായ സിദ്ധീഖ് കല്ലുപറമ്പന്‍, റസാഖ് പൂക്കോട്ടുമ്പാടം, ഷൈജു പച്ച, നവാസ് ഓപ്പീസ് എന്നിവര്‍ സംബന്ധിച്ചു.
വീട്ടു ജോലിക്കായി സൗദിയില്‍ എത്തയി ദുരിതത്തില്‍ കഴിഞ്ഞ മലപ്പുറം അത്താണിയ്ക്കല്‍ മൈമൂനയ്ക്ക് വീടുവെയ്ക്കാന്‍ സ്ഥലം വാങ്ങുന്നതിന് 1.5 ലക്ഷം രൂപയും കൈമാറി. പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ഉപദേശക സമിതി ചെയര്‍മാന്‍ ഷംനാദ് കരുനാഗപ്പള്ളിയ്ക്ക് തുക കൈമറി.
രണ്ട് വൃദ്ധ സദനത്തിലേക്ക് 25,000 രൂപ വീതം ഭക്ഷ്യവസ്തുക്കള്‍ വാങ്ങി നല്‍കി. മാര്‍ത്തോമ ശാന്തിഭവന്‍ വവ്വക്കാവ്, ഏഞ്ചല്‍ വാല്യൂ കൊട്ടുകാട്, ചവറ എന്നിവിടങ്ങളയലേയ്ക്കണ് ഭക്ഷ്യവസ്തുക്കള്‍ നല്‍കിയത്. കോയിവിള സ്വദേശി സഫറുള്ളക്ക് ചികിത്സാ സഹായം 10,000 രൂപയും കൈമാറി.
നാട്ടില്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ക്ക് മൈത്രി ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി, ജീവകാരുണ്യ കണ്‍വീനര്‍ മജീദ്, റഷീദ് വിന്‍ടെക്, ഷംസുദ്ദീന്‍ തേവലക്കര, ഫസലുദ്ദീന്‍, ഫത്തഹുദ്ദീന്‍, സലിം മാളിയേക്കല്‍, ഷംസുദ്ദീന്‍, ഹുസൈന്‍, ഹസന്‍ കുഞ്ഞ് ക്ലാപ്പന എന്നിവര്‍ നേത്യത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.