റിയാദ്: വനിത കെഎംസിസി റഹിം സഹായ നിധി കൈമാറി. വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ ദശദിന ഫണ്ട് സമാഹരണ ക്യാമ്പയിന്റെ ഭാഗമായി സമാഹരിച്ച തുകയാണ് കൈമാറിയത്.
രണ്ടര ലക്ഷം രൂപ വനിത കെഎംസിസി പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ട്രഷറര്‍ ഹസ്ബിന നാസര്‍ എന്നിവര്‍ ചേര്‍ന്ന് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫക്ക് കൈമാറി. ഡി പാലസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഭാരവാഹികളായ റഫീഖ് മഞ്ചേരി, സിറാജ് മേടപ്പില്‍, വനിത വിംഗ് പ്രവര്‍ത്തക സമിതി അംഗം സബിത മുഹമ്മദാലി എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
