Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

റഹീമിന്റെ മോചനം: പ്രാഥമിക നടപടികള്‍ ആരംഭിച്ചു

റിയാദ്: വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കുന്നതിന് പ്രാഥമിക കോടതി നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിയാദിലെ നിയമ സഹായ സമിതി നിയോഗിച്ച റഹീമിന്റെ അഭിഭാഷകന്‍ ഉസാമ അബ്ദുല്ലത്തീഫ് അല്‍ അംബര്‍, റഹീമിന്റെ കുടുംബം പ്രതിനിധിയായി അധികാരപത്രം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ഇന്ന് കോടതിയില്‍ ദിയാ ധനം തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചു. ഇതുസംബന്ധിച്ച് വാദിഭാഗം അഭിഭാഷകന്‍ മുബാറഖ് ഖഹ്ത്വാനിയുമായി കഴിഞ്ഞ ദിവസം നിയമ സഹായ സമിതി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വഴി ദിയധനമായ 34 കോടി രൂപ റിയാദ് ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തണം. അതിനുളള നടപടിക്രമങ്ങള്‍ നാട്ടില്‍ പുരോഗമിക്കുകയാണ്. അതേസമയം, ഏറ്റവും അടുത്ത ദിവസം ഇരുകക്ഷികളേയും കോടതി വിളിപ്പിക്കും എന്നാണ് സൂചന. അടുത്ത സിറ്റിംഗില്‍ കോടതി അനുമതിയോടെ അക്കൗണ്ട് തുറക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസ്തുത അക്കൗണ്ടില്‍ ദിയ ധനം നിക്ഷേപിക്കുന്നതോടെ നടപടിക്രമങ്ങളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാകും.

ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാമെന്ന് മരിച്ച ബാലന്റെ കുടുംബം അഭിഭാഷകര്‍ മുഖേന നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സാങ്കേതിക നടപടികള്‍ മാത്രമാണ് മൂന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാകാനുളളത്. ചെക്ക് ഹാജരാക്കുന്നതോടെ ദിയാ ധനം സംബന്ധിച്ച് കോടതി രേഖപ്പെടുത്തും. ചെക്ക് മരിച്ച ബാലന്റെ കുടുംബത്തിന് കൈമാറി ദിയാ ധനം സ്വീകരിച്ചതായി കോടതി രേഖപ്പെടുത്തുകയും ചെയ്യും. ഇതോടൊപ്പം മോചന ഉത്തരവും പുറപ്പെടുവിക്കും.

ഇന്ത്യന്‍ എംസി ഉദ്യോഗസ്ഥര്‍, റഹീമിന്റെ അഭിഭാഷകന്‍, ഷഹരി കുടുംബത്തിന്റെ അഭിഭാഷകര്‍, നിയമ സഹായ സമിതി എന്നിവര്‍ ഏകോപനം നടത്തി എത്രയും വേഗം റഹീമിനെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top