റിയാദ്: മഹാപ്രളയത്തിലും മഹാമാരിയിലും ഒത്തു ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളെ അനുസ്മരിപ്പിക്കുന്ന മഹാപ്രയത്‌നമാണ് അബ്ദുല്‍ റഹീമിന്റെ ദിയാധനത്തിന് വേണ്ടി നടന്നതെന്ന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഇതിനായി മാതൃകാപരമായ നേതൃത്വം നല്‍കുന്ന നിയമസഹായ സമിതിയെയും എംബസി ഉദ്യോഗസ്ഥരെയും കൂട്ടായ്മ അഭിനന്ദിച്ചു.
നന്മ കൂട്ടായ്മ സംഘടിപ്പിച്ച സാലറി ചലഞ്ചിലൂടെ സമാഹരിച്ച 2,25,000 രൂപ നിശ്ചിത സമയത്തിന് മുമ്പുതന്നെ ബാങ്കുവഴി കൈമാറിയിരുന്നു. ഇതിന്റെ രേഖകള്‍ സഹായസമിതി പ്രതിനിധി സിദ്ദീഖ് തുവ്വൂരിന് കൈമാറി. ദിയാ ധനം സമാഹരിച്ചെങ്കിലും അബ്ദുല്‍ റഹീമിനും മാതാവിനും വേണ്ടി പ്രാര്‍ത്ഥന തുടരണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. നന്മ അംഗങ്ങള്‍ നേരിട്ട് നല്‍കിയ സംഭാവന കൂടാതെയാണ് 2.25 ലക്ഷം കൈമാറിയത്.
നന്മ ജനറല്‍ സെക്രട്ടറി ബഷീര്‍ ഫത്തഹുദ്ദീന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ അഖിനസ് എം കരുനാഗപ്പള്ളി, രക്ഷാധികാരി ഷാജഹാന്‍ മൈനാഗപ്പള്ളി, യാസ്സര്‍ പണിക്കത്ത്, മുനീര്‍ മനപ്പള്ളി, സുല്‍ഫിക്കര്‍, നിയാസ് തഴവ, ഷഫീക്ക് എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.