
റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പ്രാഥമിക പഠനം അനുസരിച്ച് കൊവിഡ് വാക്‌സിന്‍ ജനിതകമാറ്റം ഉണ്ടായ വൈറസിനെ പ്രതിരോധിക്കുമെന്നും മന്ത്രിപറഞ്ഞു.

ജനിതക മാറ്റം സംഭവിച്ച വൈറസിനെ സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. .സൗദി ഭരണകൂടവും ആരോഗ്യ മന്ത്രാലയവും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രതിക്ഷപ്പെട്ട കൊവിഡ് വൈറസിന്റെ വകഭേദം അതിവേഗം പടരുന്നുണ്ടോ എന്നു പഠിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍ നിര്‍ത്തിയാണ് .അതിര്‍ത്തികള്‍ അടച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും വിവരങ്ങളും ശരിയായ ഉറവിടങ്ങളില്‍ നിന്നു ശേഖരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
