
കൊച്ചി: റിപ്പബഌക് ദിനത്തിന്റെ മുന്നോടിയായി ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പരിശോധനകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വരും. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം ആവശ്യമായി വരുന്നതിനാല്‍ യാത്രക്കാര്‍ യാത്രകള്‍ക്ക് നേരത്തെ തയ്യാറെടുക്കണം. നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്രയ്ക്ക് യാത്രക്കാര്‍ സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.