
റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ സന്ദീപ് വാര്യര്‍ക്ക് ഒഐസിസി ആസ്ഥാനം സബര്‍മതിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ സ്വീകരണം നല്‍കി. വിശിഷ്ട്ടാതിഥിയെ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പൊന്നാട അണിഞ്ഞ് സ്വീകരിച്ചു.

ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, സലീം കളക്കര,സജീര്‍ പൂന്തുറ, ഷുക്കൂര്‍ ആലുവ,അമീര്‍ പട്ടണത്ത്, ബാലുകുട്ടന്‍,സുരേഷ് ശങ്കര്‍, അബ്ദുല്‍ കരീം കൊടുവള്ളി, ജോണ്‍സണ്‍ എറണാകുളം, റഫീഖ് വെമ്പായം, ബഷീര്‍ കോട്ടക്കല്‍, നാസര്‍ മാവൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സബര്‍മതിയിലെ ഗാന്ധി ഗ്രന്ഥാലയവും അദ്ദേഹം സന്ദര്‍ശിച്ചു. ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹി യഹിയ കൊടുങ്ങല്ലൂര്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ റഹിമാന്‍ മുനമ്പത്ത്, മാള മുഹിയിദ്ധീന്‍, സലീം അര്‍ത്തിയില്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷാജി മഠത്തില്‍, ഷിഹാബ് കരിമ്പാറ, കമറുദ്ധീന്‍ ആലപ്പുഴ,ഉമര്‍ ഷരീഫ്, ഹരീന്ദ്രന്‍ കണ്ണൂര്‍, അന്‍സാര്‍ വര്‍ക്കല, അയ്യൂബ് ഖാന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.