
റിയാദ്: റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍-2 താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. സൗദിയ, ഫ്‌ളൈ അദീല്‍ എന്നീ വിമാന കമ്പനികള്‍ ടെര്‍മിനല്‍ നാലില്‍ നിന്നാണ് സര്‍വ്വീസ് നടത്തുക. തുര്‍ക്കിഷ് എയര്‍ലൈന്‍സ്, എംഇഎ, ഐടിഎ, എല്‍ഒടി, ലുഫ്താന്‍സ, എയര്‍ ചൈന, കാതെ പസഫിക്, കെഎല്‍എം, ചൈന ഈസ്‌റ്റേണ്‍, ചൈന സതേണ്‍, റോയല്‍ ജോര്‍ദാനിയന്‍, ഏജിയന്‍ എന്നീ എയര്‍ലൈനുകളുടെ സര്‍വീസ് ടെര്‍മിനല്‍ ഒന്നില്‍ നിന്നായിരിക്കും.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ ഉള്‍പ്പെടെ മറ്റ് എയര്‍ലൈനുകള്‍ ടെര്‍മിനല്‍ മൂന്നില്‍ നിന്ന് സര്‍വ്വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കാണ് റിയാദ് കിംഗ് ഖാലിദ് എയര്‍പാര്‍ട്ടിലേയ്ക്ക് സര്‍വീസ് നടത്തുന്നത്. വര്‍ഷം മൂന്നു കോടി യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളള വിമാനത്താവളത്തില്‍ അഞ്ച് ടെര്‍മിനലുകളാണുളളത്. നവീകരണത്തിന്റെ ഭാഗമായാണ് ടെര്‍മിനര്‍-2 താല്‍ക്കാലികമായി അടച്ചത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.