ഷിബു ഉസ്മാന്‍

റിയാദ്: സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടിയാറിന്റെ കബറടക്കം റിയാദ് നസീം മഖ്ബറയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിയദ്ധ്യത്തില്‍ നടന്നു. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗം, പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അംഗം എന്ന നിലകളില്‍ റിയാദിലെ പൊതു സമൂഹത്തിനിടയില്‍ സജീവമായിരുന്നു. നൗഷാദിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ ദുഃഖം കടിച്ചമര്‍ത്തി വിതുമ്പലോടെയാണ് സുഹൃത്തുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വേളയില്‍ ബന്ധുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും ഐ സി യു വരാന്തയില്‍ പ്രാര്‍ത്ഥനയോടെ കാത്തു നില്‍ക്കുകയായിരുന്നു നൗഷാദ് ജീവിതക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയോടെ സുഹൃത്തുക്കള്‍ പ്രാര്‍ത്ഥനയില്‍ കഴിയുന്നതിനിടെ വ്യാഴം വൈകിട്ട് വിയോഗ വാര്‍ത്ത എത്തുകയായിരുന്നു.

മുജിബ് കായംകുളത്തിന്റെ നേതൃത്വത്തില്‍ ഖബറടക്കത്തിനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. ആലപ്പുഴ ഒ ഐ സി സി ജില്ലാ കമ്മിറ്റി, പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുളള സുഹൃത്തുക്കള്‍ ആദ്യന്തം അന്തിമോപചാരം അര്‍പ്പിക്കാനും ചടങ്ങുകള്‍ക്കുമായി ഉണ്ടായിരുന്നു. ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചനം യോഗവും സംഘടിപ്പിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
