റിയാദ്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങള്‍ കീഴടക്കിയ ഭരണാധികാരി ആയിരുന്നെന്ന് ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. പ്രവാസി വിഷയങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ഇടപെടുകയും സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 13 മലയാളികളെ ശിക്ഷയില്‍ ഇളവുനേടാന്‍ ഇടപെടുകയും ചെയ്തു. 500ല്‍ അധികം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്തു.
പ്രവാസി പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താന്‍ നോര്‍ക്ക കണ്‍സല്‍ട്ടന്റിനെ നിയമിച്ചു. തൊഴില്‍ പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടനുഭവിച്ച ആയിരങ്ങളെ നാട്ടില്‍ എത്തിക്കുന്നതിനു നടപടി സ്വീകരിച്ച ഭരണകര്‍ത്താവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിഹാബ് കൊട്ടുകാട് പറഞ്ഞു.
രാഷ്ട്രീയ നേതാക്കളും പൊതു പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കണമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് സുഗതന്‍ നൂറനാട് അഭിപ്രായപ്പെട്ടു. കലുഷിത രാഷ്ട്രീയത്തിന്റെ കാലഘട്ടത്തില്‍ സ്‌നേഹത്തിന്റെ പൊന്‍തൂവല്‍ വിരിയിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ജനറല്‍ സെക്രട്ടറി നൗഷാദ് കറ്റാനം പറഞ്ഞു. ഒഐസിസി നാഷണല്‍ ജനറല്‍ സെക്രട്ടറി സത്താര്‍ കായംകുളം, ട്രഷറര്‍ റഹ്മാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി, ജനറല്‍ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍, ട്രഷറര്‍ നവാസ് വെള്ളിമാടുകുന്ന്, ഷാനവാസ് മുനമ്പത്ത്, ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുമ്പാടം, ആലപ്പുഴ ജില്ലാ കമ്മറ്റി ഭാരവാഹികളായ ഹാഷിം ആലപ്പുഴ, മുജീബ് കായംകുളം, ഷിബു ഉസ്മാന്‍, അബ്ദുല്‍ വാഹിദ്, ഷാജി മുളക്കുഴ, ജയമോന്‍, അഷ്‌റഫ് കായംകുളം, ആഘോഷ് ആറാട്ടുപുഴ, അന്‍സാര്‍ മുഹമ്മദ്, ജില്ലാ പ്രസിഡന്റുമാരായ ബാലുക്കുട്ടന്‍, കെ കെ തോമസ്, ഷുക്കൂര്‍ ആലുവ, രാജു തൃശ്ശൂര്‍, വിന്‍സെന്റ്, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സലീം അര്‍ത്തിയില്‍ സോണി തൃശ്ശൂര്‍ ഡൊമനിക്, ഷൈജു പച്ച, നാസര്‍, ഷിജു, റിജോ, അബ്ദുല്‍ അസീസ്, നാസര്‍ കല്ലറ സുലൈമാന്‍ വിഴിഞ്ഞം എന്നിവര്‍ അനുശോചനം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
