സൗദിയില്‍ പെര്‍ഫ്യൂഷനിസ്റ്റ്; നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയം നോര്‍ക്ക-റൂട്‌സ് വഴി പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിച്ചു. കാര്‍ഡിയാക്ക് പെര്‍ഫ്യൂഷനില്‍ ബി.എസ്.സി/ എം.എസ്.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കം. പ്രവര്‍ത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ rmt3.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ wwww.norkaroots.org നോര്‍ക്ക റൂട്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, വൈറ്റ് ബാക് ഗ്രൗണ്ട്ുളള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ മപേക്ഷയോടൊപ്പം അയക്കണം. ആകര്‍ഷകമായ ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അഭിമുഖീകരണത്തിന് ക്ഷണിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നു മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാമെന്നും നോര്‍ക്ക റൂട്‌സ് അറിയിച്ചു.

Leave a Reply