റിയാദ്: ജന്മനാട്ടിലെ പ്രതികൂല സാഹചര്യം പ്രവാസത്തിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്ന സാധാരണക്കാരുടെ കണ്ണീരൊപ്പാനും കൈതാങ്ങാകലുമാണ് ഒ.ഐ.സി.സി യുടെ സുപ്രധാന ലക്ഷ്യമെന്ന് ഗ്ലോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള. ആഗോള തലത്തില്‍ ഒ.ഐ.സി.സി യെ ശക്തിപ്പെടുത്താന്‍ നിശ്ചയദാര്‍ട്ട്യത്തോടെയുള്ള കഠിന ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. വിദേശരാജ്യങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധിയിലും പ്രയാസങ്ങളിലും ഇടപെട്ടുള്ള ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
കേരളത്തിലെ ചേരികള്‍ നഗരങ്ങളായതും കൂരകള്‍ കൊട്ടാരങ്ങളായതും പ്രവാസിയുടെ കഠിനാധ്വാനത്തിന്റെ പരിണിത ഫലമാണ്. എന്നാല്‍ വാക്കുകളിലല്ലാതെ പ്രവര്‍ത്തിയില്‍ പ്രവാസികളെ സഹായിക്കുന്നതിനുള്ള പദ്ധതികളൊന്നും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നു ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഹാളില്‍ സംഘടിപ്പിച്ച ‘പൊളിറ്റിക്കല്‍ കഫെ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സ് നേതാവ് സതീശന്‍ പാച്ചേനിയുടെ നിര്യാണത്തെ തുടര്‍ന്ന് ആഘോഷങ്ങളും കല പരിപാടികളും മാറ്റിവെച്ചു. പാര്‍ട്ടി പരിപാടി മാത്രമായി പൊളിറ്റിക്കല്‍ കഫെ ചുരുക്കി.
നാഷണല്‍ കമ്മറ്റി ട്രഷറര്‍ റഹ്മാന്‍ മുനമ്പത്ത് ആമുഖ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം,നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ശങ്കര്‍ ഉണ്ണി എളങ്കുര്‍, അബ്ദുള്ള വല്ലാഞ്ചിറ, റഷീദ് കൊളത്തറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സത്താര്‍ കായംകുളം, അസ്‌കര്‍ കണ്ണൂര്‍, നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, യഹിയ കൊടുങ്ങല്ലൂര്‍, ഷാനവാസ് മുനമ്പത്ത്, നിഷാദ് ആലങ്കോട്, ബാലുക്കുട്ടന്‍, കെ.കെ തോമസ്, സുഗതന്‍ നൂറനാട്, ബഷീര്‍ കോട്ടയം, അബ്ദുസലാം ഇടുക്കി, ശുകൂര്‍ ആലുവ, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ഹര്‍ഷദ് എം ടി, ജലീല്‍ കണ്ണൂര്‍, റോയ് വയനാട്, സലിം ആര്‍ത്തിയില്‍, ഷാജി മഠത്തില്‍, ശ്രീജിത്ത് കോലോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. നൗഫല്‍ പാലക്കാടന്‍ സ്വാഗതവും നാഷണല്‍ കമ്മറ്റി ജന. സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.