റിയാദ്: ആവേശ ഭരിതവും സംഭവ ബഹുലവുമായ ജീവിതം രാജ്യത്തിനു സമ്മാനിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. സാധാരണ ജനങ്ങളെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചതാണ് അവരുടെ ഭരണ നേട്ടമെന്നും 39-ാം ഇന്ദിരാജി അനുസ്മരണ സദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ചേരുന്നതാവണം തീരീമാനങ്ങളെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നേതാവായിരുന്നു ഇന്ദിരാജി. പതിനാറു വര്‍ഷത്തെ സുദൃഡ ഭരണം രാജ്യത്തിന്റെ സമസ്ത മേഖലകളിലും പ്രകടമാണ്. ഇന്ദിരയുടെ നേതൃപാടവത്തില്‍ കരുത്താര്‍ജ്ജിച്ച ഇന്ത്യ ഇന്ന് വെറുപ്പിന്റെയും അസഹിഷ്ണതയുടെയും പാതയിലേക്ക് നയിക്കപ്പെടുമ്പോള്‍ ഓരോ രാജ്യസ്‌നേഹിയും ഇന്ദിരജി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ്്
അപ്പോളോ ഡി മോറോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനി കടവ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്ല വല്ലാഞ്ചിറ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ഗ്ലോബല്‍ അംഗം നൗഫല്‍ പാലക്കാടന്‍, അസ്‌കര്‍ കണ്ണൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, ജില്ല പ്രസിഡന്റുമാരായ ശരത് സ്വാമിനാഥ്, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ഫൈസല്‍ പാലക്കാട്, അബ്ദുല്‍മജീദ്, സജീര്‍ പൂന്തുറ, ശുകൂര്‍ ആലുവ, ബഷീര്‍ കോട്ടയം, ഷഫീഖ് പുറകുന്നില്‍, സലാം ഇടുക്കി, വിന്‍സെന്റ്, സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗങ്ങളായ സകീര്‍ ദാനത്ത്, റഫീഖ് വെമ്പായം, ജംഷാദ് തുവൂര്‍, രാജു ത്യശ്ശൂര്‍, ഷാജി മഠത്തില്‍,സോണി തൃശൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജന.സെക്രട്ടറി യഹ്‌യ കൊടുങ്ങലൂര്‍ സ്വാഗതവും സലിം ആര്‍ത്തിയില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.