
റിയാദ്: ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കര്‍ഷകരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയുന്ന കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് കുഞ്ഞി കുമ്പള പറഞ്ഞു.

മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു. പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനി കടവ്, അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, സജി കായംകുളം, ജില്ലാ പ്രസിഡന്റുമാരായ സുരേഷ് ശങ്കര്‍, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, ശുകൂര്‍ ആലുവ, ഹര്‍ഷദ് എം.ടി. ജമാല്‍ എരഞ്ഞിമാവ്, റിജോ എറണാംകുളം എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യഹ്‌യ കൊടുങ്ങലൂര്‍ സ്വാഗതവും മാള മൊഹിദ്ദീന്‍ഹാജി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
