Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

‘പ്രവാസി’ റിപ്പബ്ലിക് ദിന സംഗമം

റിയാദ്: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി സാംസ്‌കാരിക വേദി റിപ്പബ്ലിക് ദിന സംഗമം. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഗണേശ് വടേരി മുഖ്യ പ്രഭാഷണം നടത്തി.

പൗരത്വ നിയമം, കാര്‍ഷിക ബില്‍, മനുഷ്യ വിരുദ്ധ നിയമങ്ങള്‍, സാമ്പത്തിക സംവരണം എന്നിവ ആവശ്യമായ ചര്‍ച്ചകള്‍ ഇല്ലാതെ ഏകാധിപത്യ നടപടികളിലൂടെയാണ് ഭരണകൂടം പാസ്സാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കുന്നതിന് ഭരണഘടനാ സ്ഥാപനങ്ങളും ഭരണാധികാരികളും നേതൃത്വം നല്‍കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ കരുത്തുള്ള പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, പൗരത്വ പ്രക്ഷോഭകര്‍ എന്നിവരൊക്കെയാണ് യഥാര്‍ത്ഥ പ്രതിപക്ഷമായി നില കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റ് മേഖല പ്രസിഡന്റ് വി.എ. സമീഉള്ള ആദ്ധ്യക്ഷത വഹിച്ചു. സെട്രല്‍ കമ്മിറ്റി പ്രസിഡന്റ് സാജു ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് അഡ്വ. റെജി എന്നിവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. വ്യത്യസ്ത കലാ ദൃശ്യങ്ങളുടെ ആവിഷ്‌ക്കാരങ്ങളും അരങ്ങേറി. ദുആ സലീം, ഷിഹാബ് കുണ്ടൂര്‍, റുക്‌സാന ഇര്‍ഷാദ്, നജാത്തുള്ള എന്നിവര്‍ നേതൃത്വം നല്‍കി. ബാരിഷ് ചെമ്പകശ്ശേരി സ്വാഗതവും അലി ആറളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top