Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

അന്താരാഷ്ട്ര വ്യോമഗതാഗതം മെയ് 17 മുതല്‍: സൗദി ആഭ്യന്തര മന്ത്രാലയം


റിയാദ്: സൗദിയില്‍ അന്താരാഷ്ട്ര വ്യോമ ഗതാഗതം മെയ് 17 മുതല്‍ മാത്രമേ പുനരാരംഭിക്കുകയുളളൂവെന്ന് ആഭ്യന്തര മന്ത്രാലയം. വാക്‌സിന്‍ വിതരണം വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 31ന് വ്യോമ ഗതാഗതം ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര വ്യേമാ ഗതാഗതം പുനരാരംഭിക്കാനുളള തീയതി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, കൊവിഡ് വാക്‌സിന്‍ വിതരണം വൈകുകയും ചെയ്തിരുന്നു. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദരും ഉള്‍പ്പെടുന്ന ജാഗ്രതാ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് തീയതി നീട്ടിവെച്ചത്. മെയ് 17 പുലര്‍ച്ചെ മുതല്‍ അന്താരാഷ്ട്ര വ്യോമ ഗതാഗതം ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുളളത്.

ഇന്ത്യയില്‍ നിന്നു നേരിട്ടു സൗദിയിലേക്ക് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. റിയാദ് ഇന്ത്യന്‍ എംബസി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും ആരോഗ്യ മന്ത്രാലയവുമായും ചര്‍ച്ച നടത്തിയിരുന്നു. എയര്‍ ബബ്ള്‍ കരാറിനും ശ്രമം തുടരുകയാണ്. എന്നാല്‍ വിമാന യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top