
റിയാദ്: ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ കരിനിയമങ്ങള്‍ നടപ്പിലാക്കി ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുകയാണെന്ന് ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി. ഫാസിസ്റ്റു സര്‍ക്കാര്‍ പ്രധിനിധിയായ അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കണം. കിരാത നിയമങ്ങള്‍ പിന്‍വലിച്ചു സമാധാന പ്രിയരായ ജനസമൂഹത്തെ രക്ഷിക്കണമെന്നും ഒഐസിസി ആവശ്യപ്പെട്ടു. റിയാദിയില്‍ കൊവിഡ് പ്രോടോകോള്‍ പ്രകാരം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമത്തില്‍ പ്ലകാര്‍ഡുകള്‍ ഉയര്‍ത്തിയും ദീപം തെളിയിച്ചും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയും ദ്വീപു ജനതക്ക് പിന്തുണയും പ്രഖ്യാപിച്ചു.

ആക്റ്റിംഗ് പ്രസിഡന്റ് അഷ്‌റഫ് വടക്കേവിള, ജനറല്‍ സെക്രട്ടറി ഷാജി സോണ, സത്താര്‍ കായംകുളം. സെക്രട്ടറി സിദ്ദിക്ക് കല്ലുംപറമ്പന്‍. ജോണ്‍സണ്‍ മാര്‍ക്കോസ്, ഷാനവാസ്, നാസര്‍ ലൈസ്, ഷാജഹാന്‍ കരുനാഗപ്പള്ളി, വിജയന്‍ നെയ്യാറ്റിന്‍കര, അംജദ് സമദ്, അജ്‌നാസ്, ഷിബില്‍ എന്നവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
