റിയാദ്: ബിരുദ പഠന വിദ്യാര്‍ഥികള്‍ക്ക് ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്ന് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി. നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠന സഹായം. ആലപ്പുഴ ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളില്‍ നിന്നു ഒരു വിദ്യാര്‍ഥിയെ വീതം തെരഞ്ഞെടുത്തു വര്‍ഷം 5,000 രൂപ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. അടുത്ത അധ്യായന വര്‍ഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.
സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ജൂലൈ 15 വരെ സ്വീകരിക്കും. ബയോഡാറ്റ, അവസാനം എഴുതിയ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി പ്രസിഡന്റിന്റെ കത്ത് എന്നിവ സഹിതം oiccalappuzhaksa@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അര്‍ഹരായവരെ നാട്ടിലുളള ഒഐസിസി മുന്‍പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സമിതി തെരഞ്ഞെടുക്കും.
മലസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ഥം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ മൃദുല വിനീഷ്, ബിജു വെണ്മണി, , സൈഫ് കായംകുളം, അനീഷ് ഖാന്‍, മുജീബ് കായംകുളം, നസറുദ്ദീന്‍ വി ജെ,അനീസ് കാർത്തികപ്പള്ളി, ആഘോഷ ശശി, ഷിബു ഉസ്മാന്‍, മുഹമ്മദ് സലിം കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോമോന്‍ ഓണംമ്പള്ളില്‍ സ്വാഗതവും ഹാഷിം ചീയംവേലി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.