റിയാദ്: സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന റിയാദ് നൂപുര നൃത്ത കലാ വിദ്യാലയം അമരക്കാരനും പ്രവാസി സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യവുമായ കലാക്ഷേത്ര കുഞ്ഞി മുഹമ്മദ് മാഷിന് റിയാദ് ടാക്കിസിന്റെ സ്‌നേഹാദരവ്. നിരവധി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശാസ്ത്രീയ നൃത്തനൃത്യങ്ങള്‍ അഭ്യസിപ്പിച്ച അദ്ധ്യാപകനാണ് കുഞ്ഞി മുഹമ്മദ്.
മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന നൂപുര നൃത്ത കലാ വിദ്യാലയം വാര്‍ഷിക ആഘോഷചടങ്ങില്‍ സജിന്‍ നിഷാന്‍ പൊന്നാട അണിയിച്ചു. റിയാദ് ടാക്കിസ് വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്കല്‍, പിആര്‍ഒ റിജോഷ് കടലുണ്ടി, സജീര്‍ സമദ്, എല്‍ദോ വയനാട്, സുബി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഷൈജു പച്ച, അന്‍വര്‍ സാദത്ത്, നിസാര്‍ പല്ലികശ്ശേരി, ഉമറലി അക്ബര്‍, സൈദലി, ഹുസൈന്‍ ഷാഫി, പ്രദീപ് കിച്ചു, സോണി ജോസഫ്, ഷഫീഖ് വലിയ, ഫൈസല്‍ തമ്പലക്കോടന്‍, കൃഷ്ണകുമാര്‍ അരവിന്ദ്, മഹേഷ് ജയ്, ഗിരീഷ്, ശിഹാബ്, ജില്‍ ജില്‍ മാളവന, ഷംസു തൃക്കരിപ്പൂര്‍, റജീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗുരുക്കന്‍മാരില്‍ നിന്നു സ്വായത്തമാക്കിയ കലയെ വേദികളില്‍ പരിചയപ്പെടുത്തിയും നിരവധി കുട്ടികള്‍ക്ക് നൃത്തചുവടുകള്‍ അഭ്യസിപ്പിക്കുകയും ചെയ്ത പ്രവാസികള്‍ക്കിടയിലെ നടന വിസ്മയമാണ് കലാക്ഷേത്ര കുഞ്ഞിമുഹമ്മദ് മാഷെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സ്‌നേഹാദരവിന് കുഞ്ഞിമുഹമ്മദ് മാഷ് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.