Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പിഎംഎഫ് കുടുംബ സംഗമം ‘പെരുന്നാള്‍ നിലാവ്’

റിയാദ് : ബലിപ്പെരുന്നാള്‍ ആഘോഷിച്ച് പ്രവാസി മലയാളി ഫൌണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. പിഎംഎഫ് കുടുംബ സംഗമം ‘പെരുന്നാള്‍ നിലാവ്-2024’ എന്ന പേരില്‍ എക്‌സിറ്റ് 16 സുലൈ ബിലാദി വിശ്രമ കേന്ദ്രത്തിലായിരുന്നു ആഘോഷ പരിപാടികള്‍. കൊക്കകോള ട്രെയിനിങ് മാനേജര്‍ വേണുഗോപാല്‍ പെരുന്നാള്‍ നിലാവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യാസിര്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു.

ഡോ.ജയചന്ദ്രന്‍, ഇന്ത്യന്‍ എംബസി പ്രതിനിധി പുഷ്പരാജ്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് വി ജെ നസ്‌റുദ്ധിന്‍, മോട്ടിവേഷന്‍ സ്പീക്കര്‍ സുഷമ ഷാന്‍, എഴുത്തുകാരി നിഖില സമീര്‍, സുധീര്‍ കുമ്മിള്‍ (നവോദയ), ഷഫീഖ് പൂരകുന്നില്‍ (ഓഐസിസി), സൈഫ് കൂട്ടുങ്കല്‍ (കായംകുളം പ്രവാസി അസോസിയേഷന്‍), നൗഷാദ് ആലുവ (ഹെല്പ് ഡെസ്‌ക്), ഇസ്മായില്‍ പയ്യോളി (24 ന്യൂസ്), മജീദ് പതിനാറുങ്ങല്‍ (ന്യൂസ് 16), അബ്ദുല്‍ സലാം കോട്ടയം, ഷാനവാസ് മുനമ്പത്ത്, ഡൊമിനിക്, ഷാജഹാന്‍ മജീദ്, ബിനു മെന്‍സ് ട്രെന്‍ഡ്, പി എം എഫ് സൗദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍, ഷരീഖ് തൈക്കണ്ടി, ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റമദാന്‍ രാത്രികളില്‍ പി എം എഫ് നടത്തിയ അത്താഴ വിതരണത്തിന് പിന്തുണ നല്‍കിയ ജിഷാദ് (ബിനു ഫൈസലിയ)നെ നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ബിനു കെ തോമസ്, സുരേഷ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.

പിഎംഎഫ് കുടുംബാംഗങ്ങളായ ആന്‍ഡ്രിയ ജോണ്‍സണ്‍, ഫിദ ഫാത്തിമ, കല്യാണി സുരേഷ് ശങ്കര്‍, അനാറ റഷീദ്, ഫൗസിയ നിസാം, നേഹ പുഷ്പരാജ്, സുരേഷ് ശങ്കര്‍, നൗഫല്‍ ഈരാറ്റുപേട്ട, ഷമീര്‍ വളാഞ്ചേരി,നസീര്‍ തൈക്കണ്ടി, മഹേഷ് ജയ്, ശരീഖ് തൈക്കണ്ടി, അഷറഫ് റോക്സ്റ്റര്‍, വൈഭവ് ഷാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നേഹ റഷീദ്, ദിയ റഷീദ്, ആന്‍ഡ്രിയ, സേറ മറിയം എന്നിവരുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. പരിപാടിക്ക് ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍, ഭാരവാഹികളായ റഫീഖ് വെട്ടിയാര്‍, പ്രഡിന്‍ അലക്‌സ്, ബിനോയ് കൊട്ടാരക്കര, നൗഷാദ് യാഖൂബ്, തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കല്‍, സുരേന്ദ്രബാബു, റഷീദ് കായംകുളം, സമീര്‍ റോയ്ബക്ക്, മുജീബ് കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി. സജ്‌ന നൗഫല്‍ അവതാരകയായിരുന്നു. കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സിമി ജോണ്‍സണ്‍, സുനി ബഷീര്‍, രാധിക ടീച്ചര്‍, ജാന്‍സി പ്രെഡിന്‍, ജോജി ബിനോയ്, ഷംല റഷീദ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. കോഡിനേറ്റര്‍ ബഷീര്‍ കോട്ടയം സ്വാഗതവും ട്രഷറര്‍ നിസാം കായംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top