
റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു. ‘മനസ്സില്‍ എന്നും ബാപ്പുജി’ എന്ന പ്രമേയത്തിലായിരുന്നു ആഘോഷം. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ചീഫ് കോഡിനേറ്റര്‍ ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് മൈമൂന അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. സലിം കളക്കര, ഗഫൂര്‍ കൊയിലാണ്ടി, അഹമ്മദ് കബീര്‍, സുബൈര്‍ ആലുവ, ഷഫീഖ് പാറയില്‍, ഡോമെനിക്ക് സാരിയോ, കെ. ജെ റഷീദ്, പി എം എഫ് ഭാരവാഹികളായ ജോണ്‍സണ്‍ മാര്‍ക്കോസ്, സലിം വാലിലപ്പുഴ, അസ്‌ലം പാലത്ത്, മുഹമ്മദ് സിയാദ് എന്നിവര്‍ പ്രസംഗിച്ചു. പ്രച്ഛന്ന വേഷം, ഗാന്ധി അനുസ്മരണ പ്രഭാഷണം തുടങ്ങിയ മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഉദ്ഘാടന വേദിയിയില്‍ ഗാന്ധിജിയായി ഇസാന്‍ മുഹമ്മദ്, കസ്തൂര്‍ബ ഗാന്ധിയായി ജുമാന ജിബിന്‍, ഇഷ ഫാത്തിമ എന്നിവരെത്തിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളായ ഹിബ നൗറിന്‍, മുഹമ്മദ് മുസ്തഫ ഹിലാല്‍, ഫാത്തിമ സഹറ, മുഹമ്മദ് ഫഹീം, ഹൈഫ മെഹ്‌റിന്‍, ജൂവൈരിയ ജിബിന്‍, ആന്‍ഡ്രിയ ജോണ്‍സണ്‍, സഫ ഷിറാസ്, ഷാഹിയ ഷിറാസ്, അബി, ഹൈഫ എന്നിവര്‍ ഗാന്ധിജിയെ അനുസ്മരിച്ചു.

ജൂവൈരിയ ജിബിന്‍ വരച്ച ‘എന്റെ ബാപ്പുജി’ എന്ന ചിത്രം പ്രകാശനം ചെയ്തു. പരിപാടിക്ക് റസല്‍, നസീര്‍ തൈക്കണ്ടി, റൗഫ് ആലപ്പിടിയന്‍, ആച്ചിനാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഗീത വിരുന്നില്‍ കൊച്ചിന്‍ ജലീല്‍, സുബൈര്‍ ആലുവ, ഷമീര്‍ വളാഞ്ചേരി, നിസാര്‍ കൊച്ചി, ജോസഫ് ജോര്‍ജ്ജ്, ആച്ചി നാസര്‍, മഹേഷ്ജി, ജബ്ബാര്‍ പൂവ്വാര്‍ എന്നിവര്‍ നേതൃത്വം നല്‍കി ജനറല്‍ സെക്രട്ടറി ജിബിന്‍ സമദ് കൊച്ചി സ്വാഗതവും ട്രഷറര്‍ ബിനു കെ തോമസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
