ദമ്മാം: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് (പുരോഗമന ജനാധിപത്യ സഖ്യം) പീഡിത ജന വിഭാഗത്തിന്റെ പ്രതീക്ഷയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൗണ്‍ ബ്രാഞ്ച് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചു. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ശക്തമായ പ്രതിപക്ഷ പ്രതിരോധം തീര്‍ക്കാന്‍ യുപിഎയില്‍ നിന്നു കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ബഹുഭൂരിഭാഗം ജനങ്ങളുടെ ഉപജീവനമായ കാര്‍ഷിക മേഖല പോലും കുത്തകകള്‍ക്ക് കൈമാറുകയാണ്. ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പുരോഗമന ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായ എസ്.ഡി.പിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ സോഷ്യല്‍ ഫോറം അഭിനന്ദിച്ചു.
പ്രസിഡന്റ് മുനീര്‍ ഖാന്‍ കൊല്ലം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സുബൈര്‍ നാറാത്ത്, ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഷെരീഫ് കൊടുവള്ളി പ്രസംഗിച്ചു. അഫ്‌നാസ് അഴിക്കല്‍, നാസര്‍ പാലക്കാട് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.